
ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി ജീവനക്കാർ. ഓ ബൈ ഓസിയിലെ ജീവനക്കാരായ ദിവ്യ, വിനീത, രാധകുമാരി എന്നിവരാണ് മുൻകൂർ ജാമ്യം തേടിയത്. തിരുവന്തപുരം പ്രിൻസിപ്പൽ സെഷൻ് കോടതിയിലാണ് മുൻകൂർ ജാമ്യപേക്ഷ സമർപ്പിച്ചത്.
ഇവരുടെ അക്കൗണ്ടിലേക്ക് ക്യുആര്‍ കോഡ് വഴി എത്തിയത് 60 ലക്ഷം രൂപയാണ്. തുക വിവിധ അക്കൗട്ടിലേക്ക് കൈമാറ്റം ചെയ്തതായും വ്യക്തമായി. അതേസമയം ജീവനക്കാരുടെ മൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്നും വിശദമായി ചോദ്യം ചെയ്യുമെന്നും പൊലീസ് പറഞ്ഞു. രണ്ടുപേരുടെ അക്കൗണ്ടുകള്‍ പരിശോധിച്ചതില്‍ നിന്നാണ് ഇത് കണ്ടെത്തിയത്. വിനീതയുടെ അക്കൗണ്ടില്‍ 25 ലക്ഷം രൂപയും, ദിവ്യയുടെ അക്കൗണ്ടില്‍ 35 ലക്ഷം രൂപയും എത്തിയതായും, ഈ തുക വിവിധ അക്കൗണ്ടുകളിലേക്ക് കൈമാറ്റം ചെയ്തതായുള്ള രേഖകളും പൊലീസിന് ലഭിച്ചു.
ALSO READ: 48 മണിക്കൂറിനുള്ളിൽ നടപടി തുടങ്ങണം; എം എസ് സി കമ്പനിക്ക് കേന്ദ്രസർക്കാരിന്റെ നോട്ടീസ്
നികുതി വെട്ടിക്കാനായി ദിയയുടെ നിര്‍ദേശ പ്രകാരമാണ് പണം അക്കൗണ്ടിലേക്ക് മാറ്റിയതെന്നും, പണം പിന്‍വലിച്ച് ദിയയ്ക്ക് നല്‍കിയെന്നുമാണ് ജീവനക്കാരുടെ മൊഴി. എന്നാല്‍, ഇത് സാധൂകരിക്കുന്ന തെളിവുകളും പൊലീസിന് ലഭിച്ചില്ല. ഇതിനൊപ്പം നടനും ബിജെപി നേതാവുമായ കൃഷ്ണ കുമാറിനെതിരെ യുവതികള്‍ നല്‍കിയ പരാതിയില്‍ മതിയായ തെളിവുകള്‍ പൊലീസിന് ലഭിച്ചിട്ടില്ല. ബാങ്ക് അക്കൗണ്ട് വിവരങ്ങളും, സിസിടിവി, ഫോണ്‍ രേഖകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here