
ഏഴ് മാസം പ്രായമുള്ള കുഞ്ഞ് പിറ്റ്ബുൾ നായയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. അമേരിക്കയിലെ ഒഹായോയിൽ ആണ് എലിസ ടര്‍ണര്‍ എന്ന പെൺകുഞ്ഞ് അതിദാരുണമായി കൊല്ലപ്പെട്ടത്. ഇവരുടെ വീട്ടിൽ വളർത്തുന്ന നായകളിൽ ഒന്ന് തന്നെയാണ് കുഞ്ഞിനെ ആക്രമിച്ചത്. കുട്ടിയുടെ അമ്മ മക്കെൻസി കോപ്ലി ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
വീട്ടിൽ പിറ്റ്ബുൾ ഇനത്തിൽപ്പെട്ട മൂന്ന് വളർത്തുനായകളാണ് ഉണ്ടായിരുന്നത്. വളർത്തുനായകൾക്കൊപ്പം വളരെ സന്തോഷത്തോടെ കഴിഞ്ഞിരുന്നതാണ് തന്റെ മകളെന്ന് മാതാവ് പറയുന്നു. തന്റെ മൂന്ന് പിറ്റ് ബുൾ നായകൾക്കൊപ്പം സമാധാനപരമായി കുഞ്ഞ് കളിച്ചിരുന്നതാണ്. എന്നാൽ എന്താണ് ശരിക്കും സംഭവിച്ചതെന്ന് തനിക്ക് മനസ്സിലാകുന്നില്ല എന്നും കുറിപ്പിൽ അമ്മ പറഞ്ഞു.
ALSO READ: ട്രംപിനെ വധിക്കാൻ പണം വേണം; അമ്മയെയും രണ്ടാനച്ഛനെയും വെടിവച്ച് കൊന്ന് പതിനേഴുകാരൻ
അപകടസമയത്ത് കുഞ്ഞിന്റെ അടുത്ത് മാതാപിതാക്കൾ ഉണ്ടായിരുന്നില്ല. കുട്ടിയുടെ മരണം ഫ്രാങ്ക്ലി പൊലീസ് സ്ഥിരീകരിച്ചു. സൗത്ത് ചാമ്പ്യൻ അവന്യൂവിലെ 3700 ബ്ലോക്കിലുള്ള ഒരു വീട്ടിൽ വെച്ച് കുഞ്ഞിനെ മൂന്ന് വളർത്തുനായകളിൽ ഒരെണ്ണം കടിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്. കൂടുതൽ അന്വേഷണം നടക്കുന്നതിനാൽ ഫ്രാങ്ക്ലിൻ കൗണ്ടി അനിമൽ കൺട്രോൾ മൂന്ന് നായ്ക്കളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്, അന്വേഷണങ്ങൾ പൂർത്തിയായ ശേഷം അവയെ എന്ത് ചെയ്യണമെന്ന് തീരുമാനിക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here