അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ എണ്ണ വില കുറയുന്നു; വിലക്കുറവില്ലാതെ ഇന്ത്യ

അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡോയില്‍ വില കുറയുന്നു. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ എണ്ണ വില കുറഞ്ഞിട്ടും ഇന്ത്യ ലാഭമുണ്ടാക്കാതെ തുടരുകയാണ്. ഇന്ത്യന്‍ കമ്പനികള്‍ എണ്ണ വാങ്ങുന്നത് പത്ത് ഡോളറോളം ഉയര്‍ന്ന വിലയിലാണ്. തെരഞ്ഞെടുപ്പ് വര്‍ഷത്തില്‍ പെട്രോള്‍, ഡീസല്‍ വിലക്കുറവ് കാത്തിരിക്കുകയാണ് ഇന്ത്യന്‍ ജനത.

അമേരിക്കയിലെ 3 ബാങ്കുകള്‍ തുടര്‍ച്ചയായി തകര്‍ന്നുവീഴുന്നത് കണ്ട വ്യാപാരലോകം അസംസ്‌കൃത എണ്ണ വിലയിലും വലിയ കുറവാണ് നേരിടുന്നത്. തിങ്കളാഴ്ച 80ന് മുകളില്‍ നിന്നിരുന്ന ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില 74 ഡോളറായി കുറയുകയാണ്. ഡബ്‌ള്യുടിഐ ക്രൂഡ് ഓയിലിന്റെ വില 68 ഡോളറിലെത്തി.

ഓപെക് രാജ്യങ്ങള്‍ എണ്ണവില ഉയര്‍ത്തി നിര്‍ത്തുന്നത് കൊണ്ട് ഏഷ്യയില്‍ വില കൂടുതലാണ്. പക്ഷേ, ഉപരോധത്തിന് ശേഷം കുറഞ്ഞ വിലയ്ക്ക് റഷ്യന്‍ എണ്ണ വാങ്ങുന്ന ഇന്ത്യന്‍ കമ്പനികള്‍ക്ക് ഇതുകൊണ്ടുള്ള ലാഭം പോലുമില്ല. ഇന്ത്യന്‍ ബാസ്‌കറ്റില്‍ വില ഉയര്‍ന്ന് നില്‍ക്കുന്നത് കൊണ്ട് കമ്പനികള്‍ അസംസ്‌കൃത എണ്ണ വാങ്ങുന്നത് 78 ഡോളറിനാണ്.

ആഗോളതലത്തില്‍ എണ്ണ വിലയില്‍ ഉണ്ടാകുന്ന കുറവ് നേട്ടമാകുമെന്ന പ്രതീക്ഷ ഇന്ത്യന്‍ ജനതയും വെച്ച് പുലര്‍ത്തുന്നില്ല. രണ്ട് മാസത്തിനുള്ളില്‍ നടക്കുമെന്ന് കരുതുന്ന കര്‍ണാടക തെരഞ്ഞെടുപ്പിന് മുമ്പ് വിലകുറയുമെന്ന പ്രതീക്ഷയിലാണ് ജനങ്ങള്‍. പൊതു തെരഞ്ഞെടുപ്പിന് മുമ്പുള്ള സെമിഫൈനല്‍ തെരഞ്ഞെടുപ്പ് വര്‍ഷമെന്ന നിലയ്ക്ക് ഈ വര്‍ഷം വില കൂട്ടി വയറ്റത്തടിക്കില്ല എന്നും ഇന്ത്യക്കാര്‍ കണക്ക് കൂട്ടുന്നുണ്ട്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here