
ഇറാനെതിരെ അമേരിക്കയും ആക്രമണം നടത്തിയതിന് പിന്നാലെ ഇന്ധന വില കുതിച്ചുയര്‍ന്നു. ഏഷ്യന്‍ വിപണികള്‍ ഇടിയുകയും ചെയ്തു. ലോകത്തെ 20 ശതമാനം എണ്ണ ടാങ്കര്‍ നീക്കമുള്ള ഹോര്‍മുസ് കടലിടുക്ക് അടയ്ക്കാനുള്ള ഇറാന്റെ നീക്കവും എണ്ണ വിലയക്ക് കാരണമാണ്. ലോകത്തെ ഒൻപതാമത്തെ വലിയ എണ്ണ ഉത്പാദക രാജ്യമാണ് ഇറാന്‍. പ്രതിദിനം ഏകദേശം 3.3 ദശലക്ഷം ബാരല്‍ ഉത്പാദിപ്പിക്കുന്നുണ്ട്.
എണ്ണവില രണ്ട് ശതമാനത്തിലധികം ഉയര്‍ന്നു. കഴിഞ്ഞ അഞ്ച് മാസത്തെ ഉയര്‍ന്ന വിലയാണിത്. ജനുവരി മുതലുള്ള ഏറ്റവും ഉയര്‍ന്ന നിരക്ക്. ബ്രെന്റ് താരതമ്യേന നിയന്ത്രിതമായി 2.7 ശതമാനം ഉയര്‍ന്ന് ബാരലിന് 79.12 ഡോളറിലെത്തി. അതേസമയം, യുഎസ് ക്രൂഡ് ഓയില്‍ 2.8 ശതമാനം ഉയര്‍ന്ന് 75.98 ഡോളറിലെത്തി.
ഇറാന്‍ ഉത്പാദിപ്പിക്കുന്ന എണ്ണയുടെ പകുതിയോളം കയറ്റുമതി ചെയ്യുന്നുണ്ട്. ബാക്കിയാണ് ആഭ്യന്തര ഉപഭോഗത്തിനായി സൂക്ഷിക്കുന്നത്. ആഗോള എണ്ണ ഉത്പാദനത്തിന്റെ അഞ്ചിലൊന്നും കൊണ്ടുപോകുന്നത് ഹോര്‍മുസ് കടലിടുക്ക് വഴിയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here