
ഒമാൻ ഉൾക്കടലിൽ എണ്ണക്കപ്പൽ മറ്റൊരു കപ്പലുമായി കൂട്ടിയിടിച്ചു. അപകടത്തിൽ തീ പിടിച്ച എണ്ണക്കപ്പലിൽ നിന്നും 24 ജീവനക്കാരെ രക്ഷിച്ചതായി യുഎഇയുടെ നാഷണല്‍ ഗാര്‍ഡിന്‍റെ കോസ്റ്റ് ഗാര്‍ഡ് വിഭാഗം അറിയിച്ചു. യുഎഇ തീരത്ത് 24 നോട്ടിക്കൽ മൈൽ അകലെ ഒമാൻ ഉൾക്കടലിലാണ് അപകടം സംഭവിച്ചത്. പുലർച്ചെ 1.40 ഓടെയായിരുന്നു സംഭവം. ഈജിപ്തിലെ സൂയസ് കനാലിലേക്ക് പോകുകയായിരുന്ന ക്രൂഡ് ഓയിൽ ടാങ്കറായ അഡലിൻ എന്ന കപ്പലാണ് അപകടത്തിൽപ്പെട്ടത്. അമേരിക്കൻ എണ്ണക്കപ്പലായ ഫ്രണ്ട് ഈഗിളുമായാണ് അഡലിൻ കൂട്ടിയിടിച്ചത്.
ALSO READ; ഇറാൻ ഇസ്രയേൽ സംഘർഷം: ഹോർമുസ് കടലിടുക്കും; ഇന്ത്യൻ ആശങ്കകളും
ഫ്രണ്ട് ഈഗിളിലെ ജീവനക്കാരെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമല്ല. തെക്കുഭാഗത്തേക്ക് സഞ്ചരിച്ചു കൊണ്ടിരിക്കുകയായിരുന്ന ഫ്രണ്ട് ഈഗിൾ പൊടുന്നനെ വേഗത കുറക്കുകയും ദിശാമാറ്റുകയും ചെയ്തതാണ് അപകടത്തിന് കാരണമായി കണക്കാക്കുന്നത്. കപ്പലിലുണ്ടായിരുന്ന നാവിഗേഷൻ സംവിധാനത്തിന്റെ തകരാറാണ് ഇതിലേക്ക് നയിച്ചതെന്നാണ് കരുതുന്നത്. 12 നോട്ടിക്കൽ മൈലിലധികം വേഗതയിൽ പോവുകയായിരുന്ന കപ്പൽ പൊടുന്നനെ വേഗത കുറച്ചത് അപകടത്തിലേക്ക് നയിച്ചെന്നും എഞ്ചിൻ തകരാർ സംഭവിച്ചത് നിയന്ത്രണം നഷ്ടപ്പെടുത്തിയിട്ടുണ്ടാകാമെന്നും ഈ മേഖലയിലെ വിദഗ്ധൻ അബദുല്ല അൽ ഖലഫ് എക്സിൽ കുറിച്ചു.
Gulf of Oman fire incident ..
— Abdulla Al-Khalaf 🇶🇦 (@AlKhalaf11) June 17, 2025
The vessel Front Eagle was sailing steadily before making a sudden, irregular turn and slowing from 12.8 to 0.6 knots!!. The color shift in its track green to red shows a developing issue.
Likely Cause..
-Mechanical failure rudder or engine,… pic.twitter.com/6ZusEtlsol

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here