
മാനഗരം എന്ന തന്റെ ആദ്യ സിനിമയിലൂടെ തമിഴ് സിനിമാ ലോകത്തേക്ക് ചുവടുവെച്ച ലോകേഷ് കനകരാജ്. കൈതി എന്ന സിനിമയിലൂടെ തമിഴ് ഇൻഡസ്ട്രിയിൽ ഒരു ബ്രാൻഡ് സംവിധായകനായി മാറുകയുണ്ടായി. മാസ്റ്റർ, വിക്രം, ലിയോ അങ്ങനെ തൊട്ടതെല്ലാം പൊന്നാക്കിയ ലോകേഷിന്റെ ഇപ്പോൾ അണിയറിയൽ ഒരുങ്ങുന്നത് രജനീകാന്ത് നായകനായി എത്തുന്ന കൂലിയാണ്.
കുറച്ചു സിനിമകൾ കൊണ്ട് ലോകേഷ് സിനിമാറ്റിക്ക് യൂണിവേഴ്സ് തന്നെ സൃഷ്ടിക്കാൻ ലോകേഷ് കനകരാജിന് സാധിച്ചു. ഇപ്പോ ഇതാ സംവിധാനം മാത്രമല്ല അഭിനയ രംഗത്തേക്ക് കൂടി കടക്കാനൊരുങ്ങുകയാണ് ലോകേഷ് കനകരാജ് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. സംവിധായകന്‍ അരുണ്‍ മാതേശ്വരന്റെ വരാനിരിക്കുന്ന പ്രൊജക്റ്റിനായി ആയോധനകല പരിശീലനം നടത്തുകയാണ് ലോകേഷ് എന്നാണ് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Also Read: ‘കുറേകാലമായി ഈ വീഡിയോ തപ്പുന്നു’; കൈരളി ചാനലിന് ‘നന്ദി’ പറഞ്ഞ് ബേസിലിന്റെ സഹോദരി
കൈതി 2 വാണ് കൂലിക്ക് ശേഷമുള്ള ലോകേഷ് സംവിധാനം ചെയ്യുന്ന ചിത്രം. അതിന് ശേഷം ബോളിവുഡ് ഐക്കണ്‍ ആമിര്‍ ഖാനും ലോകേഷ് കനകരാജും ഒന്നിക്കുന്ന ചിത്രവും ഉണ്ടാകും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here