
ഓല ഇലക്ട്രിക് ഇലക്ട്രിക് ഇരുചക്ര വാഹന വിഭാഗത്തിലെ മുമ്പന്മാരായിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ചുകാലമായി വിപണിയിൽ ഓലയുടെ ഡിമാന്റ് ഇടിഞ്ഞിരിക്കുകയാണ്. 2025 ഫെബ്രുവരി മാസത്തെ വില്‍പ്പന കണക്കുകള്‍ പ്രകാരം ഇത്രയും നാൾ ഒന്നാം സ്ഥാനത്തായിരുന്ന ഓല നാലാം സ്ഥാനത്തേക്ക് വീണു. അതേസമയം ബജാജ്, ടിവിഎസ്, ഏഥര്‍ എന്നീ കമ്പനികള്‍ വില്പപന കണക്കിൽ മുമ്പിൽ എത്തുകയും ചെയ്തു. വില്‍പ്പനാനന്തര സേവനങ്ങളുമായി ബന്ധപ്പെട്ട് നിരന്തരം പരാതികള്‍ ഉയര്‍ന്നതും ഓലക്ക് വിപണിയിൽ തിരിച്ചടിയായി.
കഴിഞ്ഞ മാസം ബജാജ് ചേതക് ആണ് ഏറ്റവും അധികം വിൽക്കപ്പെട്ട മോഡൽ, ടി വി എസ്സിനാണ് രണ്ടാം സ്ഥാനം. 2024 ഫെബ്രുവരിയില്‍ 33,906 യൂണിറ്റായിരുന്നു ഓലയുടെ വില്പന എന്നാൽ അത് ഫെബ്രുവരി 2025 എത്തിയപ്പോൾ വാഹന പോർട്ടൽ അനുസരിച്ച് 8,647 യൂണിറ്റാണ് ഓലയുടെ വില്പന.
Also Read: കണ്ടാൽ ആരും കൊതിക്കും; കെടിഎമ്മിന്‍റെ പുതിയ 390 ഡ്യൂക്ക് ഇന്ത്യയിലേക്ക്
നഷ്ടപ്പെട്ടുപോയ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാനായി ഓല ഇപ്പോൾ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ്, ഹോളി ഫ്‌ലാഷ് സെയിലിൽ നമ്പൻ ഡിസ്കൗണ്ടാണ് ഓല പ്രഖ്യാപിച്ചിരിക്കുന്നത്. S1 എയര്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ 26,750 രൂപ വരെ വിലക്കുറവിൽ ലഭ്യമാകും. S1 X+ മോഡലിന് 22,000 രൂപ വരെ ഓഫറുണ്ട്.
ഏറ്റവും പുതിയ S1 ജെന്‍ 3 ഉള്‍പ്പെടെ S1 ശ്രേണിയിലെ ബാക്കി സ്‌കൂട്ടറുകള്‍ക്ക് കമ്പനി 25,000 വരെ കിഴിവുകള്‍ വാഗ്ദാനം ചെയ്യുന്നു. ഇതു കൂടാതെ ഹോളി സീസണിൽ വേറെയും ഓഫറുകൾ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. S1 ജെന്‍ 2 സ്‌കൂട്ടറുകള്‍ വാങ്ങുന്ന പുതിയ ഉപഭോക്താക്കള്‍ക്ക് 2,999 വിലയുള്ള ഒരു വര്‍ഷത്തെ സൗജന്യ മൂവ്ഒഎസ് OS+ , 14,999 വിലയുള്ള എക്സ്റ്റന്‍ഡഡ് വാറണ്ടിയും 7,499 രൂപക്ക് വാങ്ങാനുള്ള അവസരവുമുണ്ട്.
പിഎല്‍ഐ എസിസി സ്‌കീമിന് കീഴില്‍ നിശ്ചയിച്ചിട്ടുള്ള കാര്യങ്ങൾ കൈവരിക്കാൻ കമ്പനിക്ക് സാധിക്കാത്ത സാഹചര്യത്തിൽ ഓല ഇലക്ട്രിക്ക് ഐഎഫ്‌സിഐയുടെ അന്വേഷണം നേരിടുന്നുണ്ട്. അത് കൂടാതെ 1200-ന് അടുത്ത് ജീവനക്കാരെ ചെലവ് കുറയ്ക്കുന്നതിനായി കമ്പനി പിരിച്ച് വിടുന്ന സാഹചര്യവുമുണ്ടായി. ഇത്തരത്തിൽ പ്രതിസന്ധിയിൽ നിൽക്കുമ്പോൾ നിലനിൽപ്പിന് ഇപ്പോൾ വിൽപ്പന വർധിപ്പിക്കേണ്ട സാഹചര്യത്തിലായി ഒല.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here