കുറഞ്ഞ വിലയില്‍ കൂടുതല്‍ റേഞ്ച്, പുതിയ വേരിയന്റ് പുറത്തിറക്കി ഓല

S1 X ഇലക്ട്രിക് സ്‌കൂട്ടറിന്റെ 4 kWh വേരിയന്റ് പുറത്തിറക്കി ഓല ഇലക്ട്രിക്. കുറഞ്ഞ വിലയില്‍ കൂടുതല്‍ റേഞ്ച് വാഗ്ദാനം ചെയ്യുന്നുവെന്നതാണ് ഇതിന്റെ പ്രധാന ഹൈലൈറ്റ്. പുതിയ Ola S1 X ഇലക്ട്രിക് സ്‌കൂട്ടറിന്റെ 4 kWh വേരിയന്റ് ഒറ്റ തവണ ചാര്‍ജ് ചെയ്താല്‍ 190 ദൂരമോടുമെന്നാണ് കമ്പനിയുടെ അവകാശവാദം.

ALSO READ: കേരള മീഡിയ അക്കാദമി മാധ്യമ ഫെലോഷിപ്പ്; സമഗ്ര ഗവേഷക ഫെലോഷിപ്പ് കൈരളി സീനിയര്‍ ന്യൂസ് എഡിറ്റര്‍ കെ രാജേന്ദ്രന്

കുറഞ്ഞ വിലയില്‍ ഉയര്‍ന്ന റേഞ്ചുള്ള ഇലക്ട്രിക് സ്‌കൂട്ടര്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കളുമായി കമ്പനി സംസാരിച്ചതായി ഓല സിഇഒ പറഞ്ഞു. S1 X-ന്റെ വിലയില്‍ S1 പ്രോയുടെ റേഞ്ചുള്ള ഇലക്ട്രിക് സ്‌കൂട്ടര്‍ എന്നാണ് സിഇഒയുടെ വിശേഷണം. 1.10 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. S1 X 3 kWh വേരിയന്റിനേക്കാള്‍ ഏകദേശം 20,000 രൂപ കൂടുതലായി മുടക്കണം.79,999 രൂപയാണ്  എക്‌സ്-ഷോറൂം വില.

ഓല S1 X 4 kWh വേരിയന്റ് സ്‌റ്റൈലിംഗ്, ഫീച്ചര്‍ സെറ്റ്, ഏകദേശ വലിപ്പം എന്നീ കാര്യങ്ങളില്‍ മറ്റ് വേരിയന്റുകള്‍ക്ക് സമമാണ്. ഓല S1 X 4 kWh വേരിയന്റിന് 112 കിലോഗ്രാമാണ് ഭാരം. അതായത് S1X 3 kWh വേരിയന്റിനേക്കാള്‍ ഇതിന് 4 കിലോഗ്രാം അധിക ഭാരമുണ്ട്.

പെര്‍ഫോമന്‍സ് നോക്കുമ്പോള്‍ വെറും 3.3 സെക്കന്‍ഡിനുള്ളില്‍ ഇത് പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗത കൈവരിക്കും. മണിക്കൂറില്‍ 90 കിലോമീറ്ററാണ് പരമാവധി വേഗത. ഇക്കോ, നോര്‍മല്‍, സ്പോര്‍ട്സ് എന്നീ മൂന്ന് റൈഡിംഗ് മോഡുകളും ഇതില്‍ വരുന്നുണ്ട്. ബാറ്ററി മുഴുവനായി ചാര്‍ജ് ചെയ്യാന്‍ 6 മണിക്കൂര്‍ 30 മിനിറ്റ് എടുക്കും. S1 എയര്‍, S1 പ്രോ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ ബാറ്ററി പായ്ക്കിന് 8 വര്‍ഷം/80,000 കിലോമീറ്റര്‍ വാറണ്ടിയും ഓല ഇലക്ട്രിക് പുറത്തിറക്കി.

5,000 രൂപയ്ക്ക് ഒരു ലക്ഷം കിലോമീറ്റര്‍ വിപുലീകൃത വാറണ്ടിയുമുണ്ട്. ഈ വര്‍ഷം ഏപ്രിലോടെ 10,000 ഫാസ്റ്റ് ചാര്‍ജറുകള്‍ കൂടി സ്ഥാപിക്കാനും ഇവി സ്റ്റാര്‍ട്ടപ്പ് കമ്പനി പദ്ധതിയിടുന്നുണ്ട് .

ALSO READ: നല്ല ഇടതൂര്‍ന്ന മുടിയാണോ സ്വപ്‌നം? വീട്ടില്‍ പരീക്ഷിക്കാവുന്ന ചില ടിപ്‌സുകള്‍ ഇതാ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News