
ഇന്ത്യയിലെ പ്രമുഖ ഇലക്ട്രിക് സ്കൂട്ടർ നിർമാതാക്കളായ ഒലക്ക് നിലവിൽ കഷ്ട്കാലമാണ്. വിപണിയിലും വിൽപ്പനയിലും മോശം പ്രകടനം തുടരുന്ന കമ്പനി, പ്രതിബന്ധങ്ങളെ മറികടന്ന് പഴയ പ്രതാപത്തിലേക്ക് വരാൻ വമ്പൻ പ്ലാനുകളാണ് ഒരുക്കുന്നത്. സ്കൂട്ടറുകളുടെ ഡെലിവറി വൈകിയതും വാഹനങ്ങളുടെ സർവീസ് സംബന്ധമായ പ്രശ്‌നങ്ങളുമെല്ലാമാണ് കമ്പനിക്ക് തിരിച്ചടിയായത്. ഓഹരി വിപണിയിലും കമ്പനി കനത്ത തിരിച്ചടി നേരിട്ടു.
2025ല്‍ ബിഎസ്ഇ 500, നിഫ്റ്റി മിഡ്ക്യാപ് 100 സൂചിക തുടങ്ങിയവയിലെ ഏറ്റവും മോശം പ്രകടനം കാഴ്ച്ചവെച്ച ഓഹരിയാണ് ഒലയുടേതെന്നാണ് റിപ്പോർട്ടുകൾ. ഇപ്പോഴിതാ മൊത്തത്തിലുള്ള മോശം പ്രകടനത്തിൽ നിന്നും പുറത്ത് കടക്കാൻ ഒരു അപ്‌ഡേറ്റ് കാത്തിരുന്ന ഉപഭോക്താക്കൾക്കായി,ഒഎസ് അപ്‌ഡേറ്റുമായി എത്തിയിരിക്കുകയാണ് കമ്പനി.
ALSO READ; കാർ എടുത്തുകൊണ്ട് പോയി പാർക്ക് ചെയ്യും; വൈറലായി സൂപ്പർ റോബോട്ടിന്റെ വീഡിയോ
വാഹനങ്ങളുടെ പെര്‍ഫോമന്‍സ് വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് മൂവ് ഒഎസ് 5 കൊണ്ട് വരുന്നത്. ഒലയുടെ എല്ലാ S1 സ്‌കൂട്ടറുകളിലേക്കും റോഡ്സ്റ്റര്‍ X ടു വീലറുകളിലേക്കും മൂവ് ഒഎസ് 5 ലഭ്യമാക്കുന്നതായി കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. പുതിയ ഒഎസ് അപ്‌ഡേറ്റിന്‍റെ ഭാഗമായി വാഹനങ്ങളുടെ റേഞ്ച്, ആക്സിലറേഷൻ എന്നിവ വർധിക്കുകയും കാര്യക്ഷമമാവുകയും ചെയ്യും. അപ്‌ഡേറ്റിന്‍റെ ഭാഗമായി ഭാരത് മൂഡ് എന്ന തീം ഉപഭോക്താക്കൾക്ക് ലഭ്യമാകും.
സ്‌കൂട്ടര്‍ അണ്‍ലോക്ക് ചെയ്യാനും ബൂട്ട് ആക്‌സസ് ചെയ്യാനും സാധ്യമാക്കുന്ന സ്മാർട്ട് വാച്ച് ആപ്പ്, ഡ്രൈവർക്ക് ത്രോട്ടില്‍ സെന്‍സിറ്റിവിറ്റിക്കൊപ്പം അഡ്വാന്‍സ്ഡ് റീജനറേറ്റീവ് ബ്രേക്കിംഗും ക്രമീകരിക്കാന്‍ സഹായിക്കുന്ന DIY മോഡ്, ഫോണിൽ നിന്നുള്ള നോട്ടിഫിക്കേഷനുകൾ വാഹനത്തിന്റെ സ്‌ക്രീനിൽ കാണാൻ സഹായിക്കുന്ന നോട്ടിഫിക്കേഷൻ സെന്റർ, വിജറ്റുകൾ അടക്കം നിരവധി ഫീച്ചറുകളാണ് പുതിയ ഒഎസിലൂടെ ലഭ്യമാകുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


