ദേശീയപാതകളിലെ മേല്‍പ്പാലങ്ങളുടെ ചുവട്ടില്‍ വയോജന, ശിശു സൗഹൃദ പാര്‍ക്കുകള്‍ ഒരുക്കും; മന്ത്രി മുഹമ്മദ് റിയാസ്

സംസ്ഥാനത്തെ ദേശീയപാതകളിലെ മേല്‍പ്പാലങ്ങളുടെ ചുവട്ടില്‍ വയോജന, ശിശു സൗഹൃദ പാര്‍ക്കുകള്‍ ഒരുക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. അഞ്ചുവര്‍ഷത്തിനകം സംസ്ഥാനത്തെ അമ്പതു ശതമാനം റോഡുകളും ബി എം ആന്റ് ബി സി റോഡുകളാക്കി മാറ്റുമെന്നും മന്ത്രി പറഞ്ഞു.

മേല്‍പ്പാലങ്ങളുടെ അടിഭാഗങ്ങളെല്ലാം ഫലപ്രദമായി ഉപയോഗിക്കുകയാണ് ലക്ഷ്യം. ഈ ഭാഗങ്ങളില്‍ വയോജന, ശിശു സൗഹൃദ പാര്‍ക്കുകള്‍ നിര്‍മിക്കുമെന്നും മന്ത്രി അറിയിച്ചു.

Also Read: കൊല്ലത്ത് കാട്ടുപൂച്ച ആക്രമണ ഭീതിയില്‍ നാട്ടുകാര്‍

മലപ്പുറം ജില്ലയിലെ 2375 കിലോമീറ്റര്‍ റോഡുകള്‍ ബി എം ആന്റ് ബിസിയാക്കിക്കഴിഞ്ഞു. അഞ്ചുവര്‍ഷത്തിനകം കേരളത്തിലെ അമ്പതുശതമാനം റോഡുകളും മലപ്പുറം ജില്ലയിലെ എണ്‍പതുശതമാനം റോഡുകളും ബിഎം ആന്റ് ബിസിയാക്കി മാറ്റും.

എന്‍എച്ച് 66-ന്റെ നിര്‍മാണത്തിന് കേരളം അകമഴിഞ്ഞു പിന്തുണ നല്‍കുന്നുണ്ട്. ഇത് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി തന്നെ വ്യക്തമാക്കിക്കഴിഞ്ഞു. എന്നാല്‍ ഭൂമി ഏറ്റെടത്തതിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ വിഹിതം നല്‍കിയില്ലെന്നായിരുന്നു ബിജെപി നേതാക്കളുടെ ആരോപണം. ഇതു പിന്‍വലിച്ച് മാപ്പുപറയണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News