‘ഗര്‍ര്‍ര്‍..’, പല്ല് കൊഴിഞ്ഞ മാര്‍ജ്ജാര വര്‍ഗത്തിലെ മൃഗങ്ങള്‍ ഗര്‍ജ്ജിക്കുന്നത് ശ്രദ്ധതിരിക്കാന്‍

യൗവ്വന കാലം മുഴുവന്‍ സാധു ജീവികളെ വേട്ടയാടി ഒടുവില്‍ പല്ലു കൊഴിയുന്ന കാലത്ത് മാര്‍ജ്ജാര വര്‍ഗത്തിലെ മൃഗങ്ങള്‍ ജീവിക്കാനായി പല അടവുകള്‍ പയറ്റാറുണ്ട്. അതില്‍ പ്രധാനപ്പെട്ട ഒരു അടവാണ് പല്ലുകൊ‍ഴിഞ്ഞ ഇവറ്റകളുടെ ഗര്‍ജ്ജനം. സാധു മൃഗങ്ങളെ കബിളിപ്പിച്ച് ഇരയാക്കാനാണ് പെട്ടിരിക്കുമ്പോള്‍ ‘ഗര്‍ര്‍’ ശബ്ദത്തെ ഇവ ഉപയോഗിക്കുന്നത്.

വേട്ടയാടാന്‍ ക‍ഴിയാത്ത സാഹചര്യത്തില്‍ കൂടെയുള്ള മൃഗങ്ങള്‍ വേട്ടയ്ക്കിറങ്ങുമ്പോ‍ഴാണ് ഇവര്‍ അടവുകള്‍ പയറ്റി രംഗത്തെത്തുന്നത്.  ദുരെ നിന്ന് ഇവര്‍ ഗര്‍ജിക്കുമ്പോള്‍ സാധു മൃഗങ്ങള്‍ വേട്ടമൃഗം അകലെയെന്ന് കരുതുകയും തൊട്ടടുത്തുള്ള വേട്ടക്കാരന്‍റെ കയ്യിലകപ്പെടുകയും ചെയ്യും. ഇതാണ് തന്ത്രം. തങ്ങളെക്കൊണ്ട് ഒരുപകാരവുമില്ലാത്ത ഘട്ടത്തിലാണ് ഇവറ്റകള്‍ ഇത്തരത്തിലുള്ള അടവുകള്‍ പയറ്റുന്നത്.

ALSO READ: ‘ചുമ്മാതിരി, എനിക്ക് നിങ്ങളോടൊന്നും പറയാനില്ല’; കൈരളി ന്യൂസിനോട് കയർത്ത് കെ.സുധാകരൻ

പല്ല് കൊ‍ഴിഞ്ഞ ഇവയ്ക്ക് കരുത്തുള്ളവയെ വേട്ടയാടാന്‍ സാധിക്കില്ല. വേട്ടയാടിയാല്‍ വിവരമറിയുമെന്ന ബോധ്യമുള്ളതിനാല്‍  പതുങ്ങി ഇരുന്ന് ഗര്‍ജ്ജിച്ച് കബിളിപ്പിക്കാനേ ശ്രമിക്കു. ഇത്തരത്തില്‍ ഇവയുടെ ഗര്‍ജ്ജനം ഉപയോഗിച്ച് വേട്ടയാടുന്ന കൂടെയു‍ള്ള മൃഗങ്ങളുടെ തണലിലാണ് പിന്നീട് ഇവര്‍ ജീവിച്ചുപോകുന്നത്.  ഒരു കാലഘട്ടം ക‍ഴിഞ്ഞാല്‍ ഗുഹയ്ക്കുള്ളിലേക്ക്  ചുരുങ്ങുന്ന ഇവര്‍ക്ക് കാടിനുള്ളില്‍ സ്വന്തം കൂട്ടത്തില്‍ പോലും പരിഗണന ഉണ്ടാകില്ലെന്നും പറയപ്പെടുന്നു.

ALSO READ: സുധാകരൻ ഇന്ന് ക്രൈംബ്രാഞ്ചിന് മുന്നിലേക്ക്; കാത്തിരിക്കുന്നത് വിശദമായ ചോദ്യാവലി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News