
പാവങ്ങളുടെ പടത്തലവൻ സഖാവ് എകെജി, ആ പേര് ഇന്നും ജനങ്ങളുടെ ഹൃദയത്തിൽ ആഴ്ന്നിറങ്ങിയതാണ്. മറ്റൊരു വിശേഷണങ്ങളുമില്ലാതെ ജന ഹൃദയങ്ങളിൽ സ്വീകാര്യനാണ് ആ വ്യക്തിത്വം. മരിച്ചിട്ട് വർഷങ്ങൾ പിന്നിട്ടിട്ടും ഓരോരുത്തരുടേയും ഹൃദയത്തിൽ ഒരിക്കലും മറക്കാത്ത ഓർമയാണ് എകെജി. സമരപോരാട്ടങ്ങളിലൂടെ അദ്ദേഹം നേടിയെടുത്ത അവകാശങ്ങൾ ഇന്നും പ്രസ്കതമാണ്.
1977 മാർച്ച് 22 നാണ് അദ്ദേഹം ലോകത്തോട് വിടപറഞ്ഞത്. അന്ന് അദ്ദേഹത്തിൻ്റെ മൃദദേഹവും വഹിച്ചു കൊണ്ട് പിണറായി വിജയനുൾപ്പെടെയുള്ളവർ നടന്നു നീങ്ങുന്ന ഒരു ഫോട്ടോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. പുന്നപ്ര വയലാർ സമര നായകനും സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റംഗവുമായിരുന്ന പി കെ ചന്ദ്രാനന്ദൻ്റെ മകൾ ഉഷാ വിനോദാണ് വിലാപയാത്രയുടെ ഈ ചിത്രം പങ്കുവച്ചത്.
വൈകാരികാമായ ഈ ചിത്രത്തിൽ പികെസി ഉൾടപ്പെടെയുള്ള നേതാക്കളുമുണ്ട്. ആ ഫോട്ടോയ്ക്ക് നൽകിയിരിക്കുന്ന കാപ്ഷൻ ഇങ്ങനെയാണ്. ‘എൻ്റെ ജീവിതത്തിൽ ഞാൻ കണ്ട ഏറ്റവും വലിയ മനുഷ്യസ്നേഹി. ഏ കെ ജി മാമൻ്റെ അന്ത്യയാത്ര. യാത്രയാക്കാൻ അച്ഛനുമുണ്ട് കൂടെ’. ഓരോരുത്തരുടേയും ജീവിതത്തിൽ എത്ര പ്രിയപ്പെട്ടതാണ് എകെജി യെന്ന വ്യക്തിയെന്നും ഇതിൽ വ്യക്തം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

