ബലാത്സംഗത്തിനിടെ 65കാരി കൊല്ലപ്പെട്ടു; സഹോദരന്റെ മകനെ പൊലീസ് അറസ്റ്റ് ചെയ്തു

ബലാംത്സംഗത്തിനിടെ 65കാരി കൊല്ലപ്പെട്ടു. കൊച്ചിയിലാണ് സംഭവം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്നാണ് ഇതു സംബന്ധിച്ച സൂചന ലഭിച്ചത്. സംഭവത്തില്‍ വയോധികയുടെ സഹോദരന്റെ മകനെ പൊലീസ് അറസ്റ്റ് ചെയ്തു . ഇയാളെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്. എറണാകുളം സെന്‍ട്രല്‍ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കൊലപാതകത്തിനു മുന്നേ പീഡനം നടന്നതായി വ്യക്തമായതിനെ തുടർന്നാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിലെടുത്തത്. പരുക്കുകളോടെ വയോധികയെ ശനിയാഴ്ച്ചയാണ് ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തിച്ചത്. പരിശോധിച്ച ഡോക്ടര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു. അന്വേഷണം നടക്കുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here