
ആനമുത്തശ്ശി ‘വത്സല’ ഇനി ഓർമ്മ. ഏഷ്യയിലെ ഏറ്റവും പ്രായം കൂടിയ ആന ചരിഞ്ഞു . ചൊവ്വാഴ്ച മധ്യപ്രദേശിലെ പന്ന കടുവ സങ്കേതത്തിൽ വെച്ചാണ് വത്സല ചരിഞ്ഞത്.
ആനയ്ക്ക് നൂറ് വയസ്സിലധികം പ്രായമുണ്ടായതായാണ് കണക്കാക്കുന്നത്. കേരളത്തിൽ നിന്നാണ് വത്സല എന്ന പിടിയാനയെ മധ്യപ്രദേശിലെ നർമ്മദാപുരത്തേക്ക് കൊണ്ടുപോകുന്നത്. ശേഷം പന്ന കടുവാ സംരക്ഷണ കേന്ദ്രത്തിലേക്ക് ആനയെ മാറ്റി. കേരളത്തിലെ നിലമ്പൂർ കാടുകളിലാണ് ‘വത്സല ‘ ജനിച്ചത്. ഇവിടെ തടി വ്യാപാരത്തിലെ ജോലികൾക്കായി ഉപയോഗിച്ച് വരികയായിരുന്ന ആനയെ 1971 ലാണ് മധ്യപ്രദേശിലെ ഹോഷംഗാബാദിലേക്ക് കൊണ്ടുപോകുന്നത്. ഇവിടെ നിന്നും 1993 ൽ ആനയെ പന്ന ടൈഗർ റിസർവിലേക്ക് എത്തിക്കുകയായിരുന്നു.
ALSO READ: അത്താഴത്തിന് വീട്ടിലെത്തുമെന്ന് അമ്മയെ വിളിച്ചു പറഞ്ഞ യുവ ഡോക്ടർ കടലിൽ ചാടി ജീവനൊടുക്കിയതായി സംശയം
പ്രായാധിക്യം കാരണം നടക്കാനോ ദൂരെയുള്ളത് കാണണോ ആനയ്ക്ക് കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം മുൻകാലുകളിലെ നഖങ്ങളിൽ പരിക്കേറ്റതിനെത്തുടർന്ന് വത്സല റിസർവിലെ ഹിനൗട്ട പ്രദേശത്തെ ഖൈരയാനിന് സമീപം വീണുപോയിരുന്നു. ആനയെ ഉയർത്താൻ വനം വകുപ്പ് ശ്റമം നടത്തിയെങ്കിലും ചൊവ്വാഴ്ച ആന ചരിയുകയായിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

