ജപ്പാനിലെ ഏറ്റവും പ്രായം കൂടിയ സിംഹം വിടപറഞ്ഞു; ‘ഓട്ടോ’ ചത്തത് 25-ാം വയസിൽ

ജപ്പാനിലെ ഏറ്റവും പ്രായം കൂടിയ സിംഹമായ ‘ഓട്ടോ’ വിടപറഞ്ഞു. തിങ്കളാഴ്ച ഐച്ചി പ്രിഫെക്ചറിലെ ടൊയോഹാഷി മൃഗശാല & ബൊട്ടാണിക്കൽ പാർക്കിൽ വച്ചാണ് ‘ഓട്ടോ’ ചത്തത്. 25 വയസായിരുന്നു പ്രായം, അതായത് ഏകദേശം 100 മനുഷ്യ വർഷങ്ങൾക്ക് തുല്യം.

1999 ഓഗസ്റ്റ് 26 ന് ഹൊക്കൈഡോയിലെ അസഹികാവ നഗരത്തിലെ അസഹിയാമ മൃഗശാലയിൽ ജനിച്ച ഒട്ടോ, 2001 ജൂലൈ മുതൽ ടൊയോഹാഷി മൃഗശാലയിലായിരുന്നു. “രാജ്യമെമ്പാടുമുള്ള സിംഹപ്രേമികളുടെ പ്രിയപ്പെട്ടവളായ ഓട്ടോ എണ്ണമറ്റ സന്ദർശകർക്ക് സന്തോഷവും നിലനിൽക്കുന്ന ഓർമ്മകളും സമ്മാനിച്ചു,” മൃഗശാല അതിന്റെ വെബ്‌സൈറ്റിൽ കുറിച്ചു.

ALSO READ: ‘മയക്കുമരുന്നിനെതിരായ യുദ്ധ’ത്തിന്റെ പേരിൽ കൂട്ടകുരുതി; ഫിലിപ്പീൻസ് മുൻ പ്രസിഡന്റ് റോഡ്രിഗോ ഡുട്ടെർട്ടെ അറസ്റ്റിൽ

പ്രായാധിക്യം ഉണ്ടായിരുന്നിട്ടും, ഫെബ്രുവരി അവസാനം വരെ ഓട്ടോ ആരോഗ്യവതിയായി തുടർന്നു, പിന്നീട് സിംഹം കുറച്ച് ഭക്ഷണം കഴിക്കാനും കൂടുതൽ ഉറങ്ങാനും തുടങ്ങി.അവളുടെ അവസാന നാളുകളിൽ കഴിയുന്നത്ര സുഖകരമായിരിക്കാൻ മൃഗശാല ഓട്ടോയുടെ ഭക്ഷണക്രമത്തിലും പരിസ്ഥിതിയിലും മാറ്റങ്ങൾ വരുത്തി.

തദ്ദേശവാസികൾ നോൺഹോയ് പാർക്ക് എന്നും അറിയപ്പെടുന്ന മൃഗശാലയിൽ മാർച്ച് 11 മുതൽ 20 വരെ ഓട്ടോയ്ക്ക് വേണ്ടി പുഷ്പാർച്ചന നടത്തും. ഓട്ടോയ്ക്ക് മുമ്പ്, ജപ്പാനിലെ ഏറ്റവും പ്രായം കൂടിയ സിംഹം എന്ന പദവി നൈൽ സ്വന്തമാക്കിയിരുന്നു, 2020 ജനുവരി 31 ന് 25 വയസ്സും 10 മാസവും പ്രായമുള്ളപ്പോൾ ക്യോട്ടോ സിറ്റി മൃഗശാലയിൽ വച്ച് മരിച്ചു. 1994 ൽ വകയാമയിലെ അഡ്വഞ്ചർ വേൾഡിൽ ജനിച്ച നൈൽ 1997 മുതൽ ക്യോട്ടോയിലാണ് താമസിച്ചിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
stdy-uk
stdy-uk

Latest News