ലോകത്ത് ആകെ ഈ നിറം കണ്ടിട്ടുള്ളത് അഞ്ചു പേർ മാത്രം; ‘ഒളോ’ എന്ന പുതിയ നിറം കണ്ടെത്തി ശാസ്ത്രജ്ഞർ

Olo

മനുഷ്യന്‍ ഇന്നുവരെ കാണാത്ത നിറം? ആകെ ഈ നിറം കണ്ടിരിക്കുന്നത് അഞ്ചുപേർ മാത്രമാണ്. കാലിഫോര്‍ണിയ സര്‍വകലാശാലയിലെ അഞ്ച് ശാസ്ത്രജ്ഞര്‍. കണ്ണിലെ റെറ്റിനയിലുള്ള പ്രത്യേക കോശങ്ങളെ ലേസര്‍ ഉപയോഗിച്ച് ഉത്തേജിപ്പിച്ചതിനു ശേഷമാണ് ഈ പുതിയ നിറത്തെ കാണാൻ ഇവർ‌ക്ക് സാധിച്ചത്. ‘oz’ എന്നാണ് റെറ്റിനയിലെ പ്രത്യേക കോശങ്ങളെ ഉത്തേജിപ്പിക്കുന്ന ഈ പുതിയ രീതിയെ ശാസ്ത്രജ്ഞർ വിളിക്കുന്നത്. മനുഷ്യന്റെ കണ്ണിന് അതിന്റെ സ്വാഭാവിക പരിധിക്കപ്പുറം നിറങ്ങൾ കാണാൻ പ്രോഗ്രാം ചെയ്യാൻ കഴിയുമെന്ന് തെളിയിക്കുകയാണ് പുതിയ പരീക്ഷണം.

സയന്‍സ് അഡ്വാന്‍സസ് എന്ന ജേണലിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന പഠനത്തിൽ പ്രകൃതി സൃഷ്ടിച്ച അതിരുകൾ ഭേദിച്ച് പുതിയ നിറങ്ങളുടെ ലോകം സൃഷ്ടിക്കാൻ സാധിക്കും എന്ന് പറയുന്നു. കൂടാതെ കണ്ണിനെ ബാധിക്കുന്ന അസുഖങ്ങള്‍ക്ക് ചികിത്സ കണ്ടെത്താനും വര്‍ണാന്ധതയുടെ കാരണം കണ്ടെത്താനും പരീക്ഷണം സഹായിക്കും എന്നും പറയുന്നു.

Also Read: ആകാശത്ത് പുഞ്ചിരി വിടരും!! ഏപ്രിൽ 25ന് അപൂർവ ഗ്രഹ വിന്യാസം ‘സ്മൈലി ഫെയ്സ്’ ദൃശ്യമാകുമെന്ന് ശാസ്ത്രജ്ഞർ

റെറ്റിനയെ ഉത്തേജിപ്പിക്കാന്‍ ഉപയോഗിച്ചിരിക്കുന്ന ഉപകരണത്തിന് ഓസ് വിഷന്‍ എന്നാണ് പേരിട്ടിരിക്കുന്നത്. ഇന്നുവരെ നാം കാണാത്തതും അത്ര പെട്ടെന്നൊന്നും ഉണ്ടാക്കിയെടുക്കാന്‍ സാധിക്കാത്തതുമായ ഒരു നിറമാണ് ഓളോ അതിനാൽ തന്നെ ഈ നിറം നിത്യജീവിതത്തിലേക്ക് ഉടൻ എത്താൻ വിദൂര സാധ്യത പോലും ഇല്ല. പീകോക്ക് ബ്ലൂ, ടീൽ എന്നീ നിറങ്ങളെ പൊലെ ഒരു നിറമാണ് ഓളോ എന്നാണ് കണ്ടവർ അതിനെ വിശേഷിപ്പിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News