
സണ്ണി തോമസിൻ്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് ഒളിമ്പ്യന്‍ അഭിനവ് ബിന്ദ്ര. തൻ്റെ വഴിക്കാട്ടിയായ ഗുരുനാഥൻ ആണ് സണ്ണി തോമസ്. അദ്ദേഹത്തിന്റെ വിയോഗത്തിൽ അതീവ ദുഖിതനാണ്. നഷ്ടമായത് ഇന്ത്യൻ ഷൂട്ടർമാരുടെ പിതാവിനെയാണെന്നും അദ്ദേഹം കുറിച്ച്. എക്സിലാണ് അനുശോചനം രേഖപ്പെടുത്തിയിരിക്കുന്നത്.
Deeply saddened to hear about the passing of Prof. Sunny Thomas.
— Abhinav A. Bindra OLY (@Abhinav_Bindra) April 30, 2025
He was more than a coach, he was a mentor, guide, and father figure to generations of Indian shooters. His belief in our potential and his relentless dedication to the sport laid the foundation for India’s rise in…
ഷൂട്ടിങ് പരീശിലകന്‍ പ്രൊഫ. സണ്ണി തോമസ് ഇന്ന് രാവിലെയാണ് അന്തരിച്ചത്. കോട്ടയം ജില്ലയിലെ ഉഴവൂർ സ്വദേശിയാണ് അദ്ദേഹം. 85 വയസായിരുന്നു. ദ്രോണാചാര്യ പുരസ്കാരം ജേതാവാണ് സണ്ണി തോമസ്. റൈഫിൾ ഓപ്പൺ സൈറ്റ് ഇവന്റിൽ കേരളത്തിൽ നിന്നുള്ള മുൻ ഇന്ത്യൻ ദേശീയ ഷൂട്ടിംഗ് ചാമ്പ്യനാണ് സണ്ണി തോമസ്.
1993 മുതൽ 2012 വരെ 19 വർഷം അദ്ദേഹം ഇന്ത്യൻ ഷൂട്ടിംഗ് ടീമിന്റെ പരിശീലകനായിരുന്നു സണ്ണി തോമസ്. കോട്ടയം ജില്ലയിലെ ഉഴവൂരിലുള്ള സെന്റ് സ്റ്റീഫൻസ് കോളേജിൽ ഇംഗ്ലീഷ് പ്രൊഫസറായിരുന്നസണ്ണി തോമസ് വിരമിച്ച ശേഷം മുഴുവൻ സമയ ഷൂട്ടിംഗ് പരിശീലകനായി പ്രവര്‍ത്തിക്കുകയായിരുന്നു. സണ്ണി തോമസ് ജോലി ചെയ്തിരുന്ന അതേ കോളേജിലെ സസ്യശാസ്ത്ര പ്രൊഫസറായ ജോസമ്മ സണ്ണിയാണ് സണ്ണി തോമസിന്‍റെ ഭര്യ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

