
കുവൈറ്റ് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ, വിവിധ ഓഫീസുകളുടെ പ്രവർത്തന സമയക്രമം പുതുക്കി നിശ്ചയിച്ചു.
സൗത്ത് സൂറ, ജഹ്റ, സൗത്ത് സബാഹിയ എന്നീ കേന്ദ്രങ്ങളിലെ സമയമാണ് പുതുക്കി നിശ്ചയിച്ചിരിക്കുന്നത്. പൊതുജനങ്ങൾക്കുള്ള സേവനങ്ങൾ ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ, രാവിലെ 8 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ മാത്രമായിരിക്കുമെന്നു അധികൃതർ പറഞ്ഞു.
ഈ സേവനങ്ങൾക്ക് മുൻകൂട്ടി അപ്പോയിൻ്റ്മെന്റ്റ് എടുക്കൽ നിർബന്ധമാണ്. സിവിൽ ഐഡി കാർഡുകൾ കൈപ്പറ്റുന്നതിനുള്ള സമയക്രമം രാവിലെ 8 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ മാത്രമായിരിക്കുമെന്നും അധികൃതർ പറഞ്ഞു. കാർഡുകൾ കൈപ്പറ്റുന്നതിന് അപ്പോയിൻ്റ്മെൻ്റ് ആവശ്യമില്ല. മറ്റു സേവനങ്ങൾക്കായി അപ്പോയിന്റ്മെന്റ് എടുക്കേണ്ടവർ മെറ്റ പ്ലാറ്റ്ഫോം വഴിയോ അല്ലെങ്കിൽ സഹേൽ ആപ്പ് വഴിയോ ബുക്ക് ചെയ്യേണ്ടതാണെന്ന് അധികൃതർ അറിയിച്ചു.
Also read : പ്രതിസന്ധികൾക്കിടയിലും സുഗമമായി പ്രവർത്തിച്ച് യുഎഇ എമിഗ്രേഷൻ സേവനങ്ങൾ
ഒമാനിൽ കനത്ത മഴയും കാലാവസ്ഥ മുന്നറിയിപ്പും തുടരുന്ന സാഹചര്യത്തിൽ ബുധനാഴ്ചയും വർക്ക് ഫ്രം ഹോം സംവിധാനം തുടരണമെന്ന് തൊഴിൽ മന്ത്രാലയം. അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനുള്ള ദേശീയ കമ്മിറ്റിയുടെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിലാണ് തീരുമാനം. മസ്കത്തിന് പുറമെ, വടക്കൻ ബാത്തിന, തെക്കൻ ബാത്തിന, മുസന്ദം, ബുറൈമി, ദാഹിറ, ദാഖിലിയ്യ, വടക്കൻ ശർഖിയ്യ എന്നീ എട്ട് ഗവർണറേറ്റുകളിലാണ് തീരുമാനം ബാധകമാകുന്നത്. കനത്ത മഴ തുടരുന്നതിനാൽ വെള്ളപ്പൊക്ക സാധ്യതയും യാത്ര അപകടസാധ്യതയും നിലനിൽക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുകയണ് ഈ നടപടിയുടെ ലക്ഷ്യമെന്ന് അധികൃതർ അറിയിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

