
ആലപ്പുഴ ഓമനപ്പുഴയിൽ മകളെ അച്ഛൻ കഴുത്ത് മുറുക്കി കൊലപ്പെടുത്തിയ കേസിൽ അമ്മയും അറസ്റ്റിൽ. ഇരുവരും ചേർന്നാണ് പെൺകുട്ടിയെ കൊലപ്പെടുത്തിയതെന്ന് കണ്ടെത്തി. അച്ഛൻ കഴുത്തിൽ കുരുക്കിട്ടപ്പോൾ, അമ്മ കൈകാലുകൾ ബന്ധിച്ചു പിടിച്ചു എന്നാണ് വിവരം. രണ്ടുപേരെയും ഇന്ന് ഉച്ചയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കും. ജോസ് മോൻ മകളുടെ കഴുത്ത് ഞെരിച്ചത് വീട്ടുകാർക്ക് മുൻപിൽ വെച്ചെന്ന് വിവരമുണ്ടായിരുന്നു. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിനും ചോദ്യം ചെയ്യലിനും ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം ഇത് ആത്മഹത്യയെന്ന് വരുത്തി തീർക്കാനും ശ്രമമുണ്ടായി.
ഏയ്ഞ്ചല്‍ ജാസ്മിന്‍(29) ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവുമായി പിണങ്ങി കഴിയുകയായിരുന്ന യുവതിയെയാണ് പിതാവ് കൊലപ്പെടുത്തിയത്. ജാസ്മിൻ പതിവായി വീട്ടിലേക്ക് വൈകി വരുന്നതിനെ ചൊല്ലിയാണ് തർക്കം ഉണ്ടായത്. കഴിഞ്ഞ രണ്ടുമാസമായി ജാസ്മിൻ കഴിഞ്ഞിരുന്നത് സ്വന്തം വീട്ടിലായിരുന്നു. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ജോസ് മോന്‍ കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here