
ദില്ലി നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലില്‍ ബിജെപി മുന്നേറുമ്പോള്‍ ആം ആദ്മി പാര്‍ട്ടിയെയും പരിഹസിച്ച് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. നിങ്ങള്‍ തമ്മിലടിക്കൂ എന്നാണ് പരിഹാസം. തമ്മില്‍ അടിക്കുന്നത് തുടരൂ എന്ന് ഒമര്‍ അബ്ദുള്ള ട്വീറ്റ് ചെയ്തു. ”കുറച്ചുകൂടി പോരാടൂ, മനസ്സു നിറയെ പോരാടൂ, പരസ്പരം അവസാനിപ്പിക്കൂ” എന്ന് സമൂഹമാധ്യമത്തില്‍ ഒമര്‍ അബ്ദുള്ള പങ്കുവെച്ച മീമില്‍ പറയുന്നു.
Also Read : ദില്ലിയില്‍ ചുവട് പിഴച്ച് ആംആദ്മി; കളത്തിലെങ്ങും പെടാതെ കോണ്‍ഗ്രസ്
Aur lado aapas mein!!! https://t.co/f3wbM1DYxk pic.twitter.com/8Yu9WK4k0c
— Omar Abdullah (@OmarAbdullah) February 8, 2025
ദില്ലി നിയമസഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഭരണകക്ഷിയായ ആംആദ്മിക്ക് കാലിടറുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 20 ഇടങ്ങളില്‍ മാത്രമാണ് ആപ്പിന് ലീഡ്.
ബിജെപിക്ക് 50 ഇടങ്ങളിലാണ് മുന്നേറ്റം. വോട്ടെണ്ണല്‍ തുടങ്ങി ആദ്യ മണിക്കൂറുകളില്‍ കോണ്‍ഗ്രസിന് 1 സീറ്റില്‍ ലീഡ് നിലനിര്‍ത്താനായെങ്കിലും പിന്നീട് കോണ്‍ഗ്രസ് പൂജ്യമായി. എഎപിക്ക് സ്വാധീനമുള്ള ട്രാന്‍സ്യമുന മേഖലകളിലും ദില്ലിയുടെ പ്രാന്തപ്രദേശങ്ങളിലും കോണ്‍ഗ്രസ് രണ്ടാം സ്ഥാനത്താണുള്ളത്.
നാലാം തവണയും ദില്ലിയില്‍ എഎപി തന്നെ ഭരിക്കുമോ അതോ 27 വര്‍ഷങ്ങള്‍ക്ക് ശേഷം ബിജെപി ദില്ലിയില്‍ അധികാരത്തിലെത്തുമോ എന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.
പിന്നിലായ എഎപി നേതാക്കളായ അതിഷി മര്‍ലേനയും മഹേഷ് സിസോദിയയും മുന്നിലെത്തിയെങ്കിലും ഇരുവരും വീണ്ടും പിന്നിലായി. കെജ്‌രിവാള്‍ മൂന്നാം സ്ഥാനത്തേക്ക് എത്തുകയും ചെയ്തു.
ഏഴായിരം വോട്ടുകള്‍ക്കാണ് മുന്‍ മുഖ്യമന്ത്രിയും എഎപി അധ്യക്ഷനുമായ അരവിന്ദ് കെജ്‌രിവാള്‍ പിന്നില്‍. 2015 മുതല്‍ ദില്ലി ഭരിക്കുന്ന ആം ആദ്മി പാര്‍ട്ടിയെക്കാള്‍ മുന്‍തൂക്കം ബിജെപിക്കാണെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിച്ചത്.
മദ്യനയവുമായി ബന്ധപ്പെട്ട കേസാണ് നിലവില്‍ ആംആദ്മി പാര്‍ട്ടിക്ക് ഏറ്റവും വലിയ തലവേദനയാകുന്നത്. കേസില്‍ അരവിന്ദ് കെജരിവാളിന് മുഖ്യമന്ത്രി സ്ഥാനം തന്നെ രാജിവെക്കേണ്ടി വരികയും ഡെപ്യൂട്ടി മുഖ്യമന്ത്രി മനീഷ് സിസോദിയക്ക് ജയിലില്‍പേകേണ്ടിവരികയും ചെയ്തു.
എഴുപത് അസംബ്ലി സീറ്റുകളിലേക്കുള്ള വോട്ടെണ്ണലാണ് പുരോഗമിക്കുന്നത്. കനത്ത സുരക്ഷയില്‍ ദേശീയ തലസ്ഥാനത്തെ 19 ഇടങ്ങളിലാണ് ശനിയാഴ്ച വോട്ടെണ്ണല്‍ നടക്കുന്നത്. ആദ്യം ബാലറ്റ് വോട്ടുകള്‍ എണ്ണി പൂര്‍ത്തിയാക്കിയ ശേഷം ഇവിഎം വോട്ടുകള്‍ എണ്ണി തുടങ്ങി. 70 സ്‌ട്രോംഗ് റൂമുകളിലായാണ് ഇവിഎമ്മുകളും വിവിപാറ്റുകളും ത്രീ ടയര്‍ കോര്‍ഡനിലാണ് സൂക്ഷിച്ചിരുന്നത്.
ഫെബ്രുവരി അഞ്ചിന് നടന്ന വോട്ടെടുപ്പില്‍ 60.39 ശതമാനം വോട്ടുകളാണ് രേഖപ്പെടുത്തിയത്. മുസ്തഫാബാദിലാണ് ഏറ്റവും കൂടുതല്‍ വോട്ട് രേഖപ്പെടുത്തിയത്. 69 ശതമാനം. കരോള്‍ ബാഗില്‍ രേഖപ്പെടുത്തിയ 47.40% വോട്ടാണ് ഏറ്റവും കുറഞ്ഞത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here