‘ഒമർ ലുലു ചിത്രത്തിൽ ഇനി നായകൻ റഹ്മാൻ, കൂടെ ധ്യാനും അജു വർഗീസും’, അബാം മൂവീസിന്റെ പതിനഞ്ചാം ചിത്രം വരുന്നു

ഒമർ ലുലു കഥയെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് എഴുപുന്നയിൽ
ആരംഭിച്ചു. ഷീലു എബ്രഹാം അവതരിപ്പിച്ച് എബ്രഹാം മാത്യു നിർമ്മിക്കുന്ന അബാം മൂവീസിന്റെ പതിനഞ്ചാമത്തെ ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓണും എഴുപുന്ന ജോർജ് തരകന്റെ വീട്ടിൽ വെച്ചാണ് നടന്നത്. ചിത്രത്തിലെ നായകനായ റഹ്മാൻ ആദ്യ തിരി കൊളുത്തി ചടങ്ങുകൾക്ക് തുടക്കം കുറിച്ചു. തുടർന്ന് ചിത്രത്തിൽ അഭിനയിക്കുന്ന ബാല, ആരാധ്യ, ബിബിൻ ജോർജ്, ആൻസൺ പോൾ, ടിനിടോം,കൃഷ്ണ, സുധീർ, സെന്തിൽ സംവിധായകരായ ബോബൻ സാമുവൽ, മനോജ് പാലോടൻ, കണ്ണൻ താമരക്കുളം, അരുൺ ഗോപി എന്നിവരും ചിത്രത്തിന്റെ സംവിധായകൻ ഒമര്‍ ലുലുവും തിരക്കഥാകൃത്ത് സാരംഗ് ജയപ്രകാശും, ലിസ്റ്റിൻ സ്റ്റീഫൻ, സിബി എബ്രഹാം, ജോഫി മാത്യു, നിർമ്മാതാവ് എബ്രഹാം മാത്യൂ, ഷീലു എബ്രഹാം എന്നിവർ ദീപം കൊളുത്തി.

ALSO READ: ‘ദിലീപ് തെറ്റ് ചെയ്തിട്ടുണ്ട്, തെളിവുകള്‍ കയ്യിലുണ്ട്, നിരന്തരം ഭീഷണികത്തുകൾ വരുന്നു, ഏത് നിമിഷവും ആക്രമിക്കപ്പെട്ടേക്കാം’; അതിജീവിതയുടെ അഭിഭാഷക പറയുന്നു

ചടങ്ങിൽ ചിത്രത്തിന്റെ നിർമ്മാതാവ് എബ്രഹാം മാത്യു സ്വിച്ച് ഓൺ ചെയ്തപ്പോൾ നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫനാണ് ക്ലാപ്പ് അടിച്ചത്. റഹ്മാനെ കൂടാതെ ധ്യാൻ ശ്രീനിവാസൻ, ബാബു ആന്റണി, അജു വർഗീസ്,ഹരിശ്രീ അശോകൻ, ബിബിൻ ജോർജ്, ആൻസൺ പോൾ, സെന്തിൽ കൃഷ്ണ, ടിനി ടോം, രമേഷ് പിഷാരടി, ശരത് സഭ, രവീന്ദ്രൻ, ഷീലു എബ്രഹാം, മല്ലിക സുകുമാരൻ, ആരാധ്യ ആൻ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ഒരു ഫൺ ഫിൽഡ് ഫാമിലി എന്റർടെയ്നർ ആയിരിക്കും ചിത്രം.

അഡാർ ലൗ എന്ന ഒമർ ചിത്രത്തിൻ്റെ തിരക്കഥാകൃത്ത് സാരംഗ് ജയപ്രകാശ് ആണ് ഈ ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കുന്നത്. ഒമറിൻ്റേതാണ് കഥ. ചിത്രത്തിൻ്റെ ഛായാഗ്രഹണം ആൽബിയാണ്. അമീർ കൊച്ചിൻ, ഫ്ലെമി എബ്രഹാം എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്. ചിത്രത്തിന്റെ ഷൂട്ടിംഗ് എറണാകുളത്തും പരിസരപ്രദേശങ്ങളുമായി നടക്കും.

ALSO READ: വിനായകിന് ഈ വാക്ക് വേണമെന്ന് നിർബന്ധമായിരുന്നു, ഇല്ലുമിനാറ്റി ഹിറ്റാവുമെന്ന് നമുക്ക് അറിയാമായിരുന്നു: ജീത്തു മാധവൻ

ചിത്രത്തിലെ മറ്റ് അണിയറപ്രവർത്തകർ

മ്യൂസിക്: വില്യം ഫ്രാൻസിസ്. ലിറിക്സ്: ബി.കെ ഹരിനാരായണൻ, എഡിറ്റർ: ദീലീപ് ഡെന്നീസ്, കലാസംവിധാനം: ജോസഫ് നെല്ലിക്കൽ. കാസ്റ്റിങ് : വിശാഖ് പി.വി, പ്രൊഡക്ഷൻ കൺട്രോളർ: ഇക്ബാൽ പാനായിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഷെറിൻ സ്റ്റാൻലി, മേക്കപ്പ്: ജിതേഷ് പൊയ്യ, കോസ്റ്റ്യൂംസ്: അരുൺ മനോഹർ, ലൈൻ പ്രൊഡ്യൂസർ: ടി.എം റഫീഖ്, ചീഫ് അസോസിയേറ്റ് : ഉബൈനി യൂസഫ്, ആക്ഷൻ: തവസി രാജ്, കൊറിയോഗ്രാഫി: ഷരീഫ്, സ്റ്റിൽസ്: ജസ്റ്റിൻ ജെയിംസ്, ഡിസൈൻ: മനു ഡാവിഞ്ചി, പി.ആർ.ഓ: മഞ്ജു ഗോപിനാഥ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News