ജൂനിയര്‍ എന്‍ടിആറിന്‍റെ പിറന്നാള്‍ ദിനത്തില്‍ പടക്കം പൊട്ടിച്ചാഘോഷം: തീയറ്ററിന് തീപിടിച്ചു, വീഡിയോ

ജൂനിയർ എൻടിആറിന്‍റെ പിറന്നാള്‍ ദിനം ആരാധകര്‍ പടക്കം പൊട്ടിച്ച് ആഘോഷിക്കുന്നതിനിടെ  തീയറ്ററിന് തീപിടിച്ചു. ജന്മദിനത്തോട് അനുബന്ധിച്ച് മെയ് 20ന് അദ്ദേഹം നായകനായ സിംഹാദ്രി എന്ന ചിത്രം വീണ്ടും പ്രദര്‍ശിപ്പിക്കുന്നതിനിടെ വിജയവാഡയിലെ അപ്‌സര തിയേറ്ററിലായിരുന്നു  സംഭവം.

സിനിമ കാണാൻ നൂറ് കണക്കിന് ജൂനിയര്‍ എന്‍ടിആര്‍ ആരാധകര്‍ തീയറ്ററിലെത്തിയിരുന്നു. സിനിമ തുടങ്ങിയതിന് പിന്നാലെ ആവേശത്തിലായ ആരാധകര്‍ തീയറ്റര്‍ ഹാളിനുള്ളില്‍ പടക്കം പൊട്ടിച്ചതോടെയാണ് തീ പടര്‍ന്നത്.

തീയറ്ററിലെ രണ്ടാം നിരയില്‍ തീപിടിക്കുന്നതും കാണികളെ തീയറ്ററില്‍ നിന്ന് ഒഴിപ്പിക്കുന്നതുമായ ദൃശ്യങ്ങള്‍ പ്രചരിക്കുകയാണ്.

സംഭവത്തിന് സോഷ്യൽ മീഡിയയില്‍ രൂക്ഷമായ പ്രതികരണമാണ് ഉണ്ടാകുന്നത്. ഏത് താരത്തിന്‍റെ ആരാധകരാണെങ്കിലും ബോധം വേണമെന്നാണ് ചിലര്‍ കമന്‍റ് ചെയ്യുന്നത്. തീക്കളിയാണ് ചില ഫാന്‍സ് നടത്തിയതെന്നാണ് ചിലര്‍ ആരോപിക്കുന്നത്.

എസ്എസ് രാജമൗലി സംവിധാനം ചെയ്ത സിംഹാദ്രി ജൂനിയർ എൻടിആറുമായുള്ള അദ്ദേഹത്തിന്റെ രണ്ടാമത്തെ ചിത്രമായിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like

Latest News