ലോകഹൃദയ ദിനത്തിനോടനുബന്ധിച്ച് തേവര സേക്രട്ട് ഹാര്‍ട്ട് കോളേജില്‍ ഹൃദയാരോഗ്യ പരിശോധനയും അവബോധന ക്ലാസും സംഘടിപ്പിച്ചു

മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി ലോകഹൃദയ ദിനത്തിനോടനുബന്ധിച്ച് സൗജന്യ ഹൃദയ പരിശോധനയും അവബോധന ക്ലാസും സംഘടിപ്പിച്ചു. തേവര സേക്രട്ട് ഹാര്‍ട്ട് കോളേജും കൊച്ചി കോര്‍പ്പറേഷന്‍ 58,59 ഡിവിഷനും സംയുക്തമായി ചേര്‍ന്ന് തേവര കോളേജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഹൃദയദിനമായ 29/09/2024 ല്‍ ആയിരുന്നു സംഘടിപ്പിച്ചത്. കൊച്ചി മേയര്‍ അഡ്വക്കേറ്റ് എം അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.രജിസ്റ്റര്‍ ചെയ്ത 200 ഓളം പേര്‍ പങ്കെടുത്തു. മെഡിക്കല്‍ ട്രസ്റ്റ് ലൈഫ് ലയന്‍നമ്പറായ 9846244444 പ്രശസ്ത മാധ്യമപ്രവര്‍ത്തക  സുജയ പാര്‍വതി എസ് പൊതുജനങ്ങള്‍ക്കായി പ്രകാശനം ചെയ്തു. സിപിആര്‍ ട്രെയിനിങ് ഡയറ്റ് കൗണ്‍സിലിംഗ് എന്നിവയും
സംഘടിപ്പിച്ചു.

ALSO READ ;കെജിഎന്‍എ തിരുവനന്തപുരം ഈസ്റ്റ് ജില്ലാ സമ്മേളനം സിപിഐഎം ജില്ലാ സെക്രട്ടറി അഡ്വ. വി ജോയ് എംഎല്‍എ ഉദ്ഘാടനം ചെയ്തു

മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. പി വി ലൂയിസ് കൂടാതെ ഡോക്ടര്‍മാരായ ഡോ. സജി. വി.കുരുട്ടുകുളം,ഡോ. മനു ആര്‍ വര്‍മ്മ, ഡോ. അരുണ്‍കുമാര്‍ ഗോപാലകൃഷ്ണപിള്ള ഡോ. ഗോപകുമാര്‍ കെ എസ്, ഡോ.ചെറുപറമ്പത്ത് വരുണ്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു

ഫാദര്‍. ജോസഫ് കുസ്മാലയം,പി.ആര്‍. റെനിഷ്,ഡോ.പി.വി ലൂയിസ്, സുജയ പാര്‍വതി എസ്, അഡ്വ. അനില്‍കുമാര്‍, ഡോ. സജി വി കുരുട്ടുകുളം, ബെന്‍സി ബെന്നി എന്നിവര്‍ ഫോട്ടോ വിവരണം ചെയ്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys