തലസ്ഥാനത്തെ ഓണം വാരാഘോഷത്തിന് ഇന്ന് സമാപനം

തലസ്ഥാനത്തെ ഓണം വാരാഘോഷത്തിന് ഇന്ന് സമാപനമാകും. വർണാഭമായ ഘോഷയാത്രയോടെയാണ് വാരാഘോഷത്തിനു സമാപനമാകുക. ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക് വെള്ളയമ്പലത്ത് നടക്കുന്ന ചടങ്ങിൽ നിയമസഭാ സ്പീക്കർ എ എൻ ഷംസീർ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് പതാക കൈമാറും.

ALSO READ:പത്തനംതിട്ടയിലെ കിഴക്കൻ മേഖലയിൽ കനത്ത മഴ; ഡാമുകൾ തുറന്നു

പിന്നാലെ വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് മുഖ്യകലാകാരന്മാർക്ക് വാദ്യോപകരണമായ കൊമ്പ് കൈമാറും. ഇതോടെ വാദ്യമേളത്തിന് തുടക്കമാവും. പിന്നാലെ ഘോഷയാത്ര. കേന്ദ്ര, സംസ്ഥാന സർക്കാർ, അർദ്ധസർക്കാർ, സഹകരണ, തദ്ദേശസ്വയംഭരണ വകുപ്പുകളുടെ അറുപതോളം ഫ്ലോട്ടുകൾ ഘോഷയാത്രയിൽ അണിനിരക്കും.

ALSO READ:ആദിത്യ L 1 വിക്ഷേപണം ഇന്ന്

തെയ്യം, കഥകളി, വേലകളി, പടയണി, പുലികളി, പൂക്കാവടി, അമ്മൻകുടം തുടങ്ങിയവ നിരവധി തനത് കലാരൂപങ്ങളും ചടങ്ങിൽ ഉണ്ടാകും. ഘോഷയാത്രയുടെ ഭാഗമായി ഉച്ചയ്ക്ക് ശേഷം നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഘോഷയാത്രയിൽ പങ്കെടുക്കാൻ എത്തുന്നവർക്ക് യാത്ര സൗകര്യം ഒരുക്കും. കഴിഞ്ഞ ഒരാഴ്ചയായി തലസ്ഥാനത്തെ ഓണം വാരാഘോഷം ജനങ്ങൾക്ക് വർണവിസ്‌മയമൊരുക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News