മുൻവർഷങ്ങളെ അപേക്ഷിച്ച് മികച്ച രീതിയിൽ ആണ് ഓണം ഫെയറുകൾ നടത്തിയത്; മന്ത്രി ജി ആർ അനിൽ

ഓണക്കാലത്ത്‌ സപ്ലൈകോ നടത്തിയത് 170 കോടി രൂപയുടെ വിൽപ്പന. ജില്ലാ ഫെയറുകളിൽ മാത്രം ഏഴു കോടി രൂപയുടെ വിൽപ്പന നടന്നു. മുൻവർഷങ്ങളെ അപേക്ഷിച്ച് മികച്ച രീതിയിൽ ആണ് ഓണം ഫെയറുകൾ നടത്തിയതെന്ന് മന്ത്രി ജി ആർ അനിൽ പറഞ്ഞു. 2070 കോടി രൂപയുടെ നെല്ല് സംഭരിച്ചെന്നും, ഇതിൽ 1854 കോടി രൂപ വിതരണം ചെയ്തെന്നും മന്ത്രി വ്യക്തമാക്കി.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വലിയൊരു വിഭാഗം ജനത ഓണകാലത്ത് ആശ്രയിച്ചത് സപ്ലൈകോയെയാണെന്ന് മന്ത്രി ജി ആർ അനിൽ പറഞ്ഞു. മുൻവർഷങ്ങളെ അപേക്ഷിച്ച് മെച്ചപ്പെട്ട രീതിയിൽ ജില്ലാ ഓണം ഫെയറുകൾ നടത്താൻ കഴിഞ്ഞു. സബ്സിഡിയുള്ള എല്ലാ ഉൽപ്പന്നങ്ങളും സപ്ലൈകോയിൽ ലഭ്യമാണെന്ന് ഉറപ്പ് വരുത്താൻ സർക്കാറിന് കഴിഞ്ഞെന്നും മന്ത്രി ജി ആർ അനിൽ തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഓണക്കാല വിപണി ഇടപെടലിലൂടെ മാത്രം സപ്ലൈകോയ്ക്ക് ഏകദേശം 30 കോടി രൂപയുടെ അധിക ബാധ്യത ഉണ്ടായതായും മന്ത്രി വ്യക്തമാക്കി.

also read; പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; സമദൂര നിലപാട് സ്വീകരിക്കുമെന്ന് എൻ എസ് എസ്

നെല്ല് സംഭരണത്തിൽ കർഷകരെ സഹായിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചിട്ടുള്ളത്. കേന്ദ്രത്തിൽ നിന്നു പണം ലഭിക്കാൻ വൈകുന്നതിനാൽ കർഷകർക്ക് നൽകേണ്ട തുകയിൽ 637 കോടി രൂപ കൂടിശിക ഉണ്ടെന്നും മന്ത്രി വ്യക്തമാക്കി. 2070 കോടി രൂപയുടെ നെല്ല് സംഭരിക്കുകയും, 1854 കോടി വിതരണം ചെയ്തതായും മന്ത്രി പറഞ്ഞു.

also read; തെറ്റിദ്ധാരണകൾ പരത്തി പുതുപ്പള്ളിയിൽ ജയിക്കാമെന്ന് ആരും കരുതേണ്ട; മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News