തിരുവോണ നാളിലൊരുക്കാം കടലപ്പരിപ്പ് പ്രഥമന്‍

തിരുവോണ നാളിലൊരുക്കാം കടലപ്പരിപ്പ് പ്രഥമന്‍. നല്ല കിടിലന്‍ രുചിയില്‍ കടലപ്പരിപ്പ് പ്രഥമന്‍ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം

Also Read : ശ്രീനാഥ് ഭാസി, ഷെയ്ൻ നിഗം എന്നിവരുടെ വിലക്ക് നീക്കി

ചേരുവകള്‍

കടല പരിപ്പ് – അര കപ്പ്

ശര്‍ക്കര- 400 ഗ്രാം

തേങ്ങ- ഒന്നര തേങ്ങ

ചുക്ക്- ഒരു കഷണം

ഏലയ്ക്ക -ആറെണ്ണം

ജീരകം -കാല്‍ ടീസ്പൂണ്‍

നെയ്യ് – ഒന്നര ടേബിള്‍സ്പൂണ്‍

തേങ്ങാക്കൊത്ത്- ഒരു ടേബിള്‍സ്പൂണ്‍

അണ്ടിപ്പരിപ്പ്- ഒരു ടേബിള്‍ സ്പൂണ്‍

ഉണക്കമുന്തിരി- ഒരു ടേബിള്‍സ്പൂണ്‍

തയാറാക്കുന്ന വിധം

കടലപ്പരിപ്പ് നന്നായി കഴുകി ഒന്നര കപ്പ് വെള്ളം ചേര്‍ത്ത് അഞ്ച് വിസില്‍ വരുന്നതുവരെ പ്രഷര്‍ കുക്കറില്‍ വേവിച്ച് എടുക്കണം.

ഒന്നര തേങ്ങ ചിരകിയോ ചെറിയ കഷ്ണങ്ങള്‍ ആക്കിയോ എടുക്കുക.

ഇതിലേക്ക് ജീരകം, ഏലയ്ക്ക, ചുക്ക് , മുക്കാല്‍ കപ്പ് വെള്ളം ഇവ ചേര്‍ത്ത് നന്നായി അരച്ചെടുക്കുക.

ഒരു അരിപ്പയില്‍ കൂടി പിഴിഞ്ഞ് ഒന്നാം പാലെടുത്ത് വയ്ക്കുക.

അരിച്ചെടുത്ത തേങ്ങയില്‍ വീണ്ടും ഒന്നര കപ്പ് വെള്ളം കൂടി ചേര്‍ത്ത് നന്നായി അരച്ചെടുക്കണം രണ്ടാം പാല്‍ പിഴിഞ്ഞെടുക്കണം

ശര്‍ക്കര പാനിയാക്കി അരിച്ചെടുക്കുക

ഒരു പാത്രത്തില്‍ ശര്‍ക്കരയും വേവിച്ച കടലപ്പരിപ്പ് കൂടി നന്നായി വഴറ്റിയെടുക്കുക.

ഒരു ടീസ്പൂണ്‍ നെയ്യ് ചേര്‍ത്ത് വീണ്ടും വഴറ്റി ശര്‍ക്കരയും കടലയും നന്നായി യോജിച്ചു വരുമ്പോള്‍ രണ്ടാംപാല്‍ ചേര്‍ത്ത് ചെറിയ തീയില്‍ കുറുകുന്നതുവരെ വേവിക്കുക.

നന്നായി വെന്തു കുറുകി വരുമ്പോള്‍ ഒന്നാംപാല്‍ ചേര്‍ത്ത് തിളവരുമ്പോള്‍ ഓഫ് ചെയ്യുക.

ഇനി വേറൊരു പാത്രത്തില്‍ ഒരു ടേബിള്‍ സ്പൂണ്‍ നെയ്യ് ചൂടാക്കി ചെറുതായരിഞ്ഞ തേങ്ങക്കൊത്ത് ,അണ്ടിപ്പരിപ്പ് , ഉണക്കമുന്തിരി ഇവ വറുത്ത് പായസത്തിന് മുകളില്‍ ഒഴിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel