ഓണം വാരാഘോഷത്തിന് നാളെ സമാപനം; വിശിഷ്ടാതിഥികളായി RDX ടീം

ഓണം വാരാഘോഷത്തിൻ്റെ സമാപന സമ്മേളനം നാളെ വൈകിട്ട് 7 മണിക്ക് നിശാഗന്ധിയിൽ വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി അധ്യക്ഷത വഹിക്കും. മന്ത്രിമാരായ വീണ ജോർജ്,ആന്റണി രാജു,ജി.ആർ അനിൽ എന്നിവർ മുഖ്യാതിഥികളാകും.

also read; സിനിമ-സീരിയല്‍ താരം അപര്‍ണ നായരുടെ മരണത്തിന് കാരണം ഭര്‍ത്താവിന്റെ അമിത മദ്യപാനമെന്ന് പൊലീസിന്റെ എഫ്‌ഐആര്‍

സിനിമാതാരങ്ങളായ ഷെയിം നിഗം,നീരജ് മാധവ്,ആൻറണി വർഗീസ് എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും. ജില്ലയിലെ എംപിമാർ,എംഎൽഎമാർ,തിരുവനന്തപുരം കോർപ്പറേഷൻ മേയർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുക്കും.മികച്ച കവറേജിന് ഏർപ്പെടുത്തിയ മാധ്യമ പുരസ്കാരങ്ങൾ ചടങ്ങിൽ വിതരണം ചെയ്യും.സമാപന സമ്മേളനത്തിനു ശേഷം ഹരിശങ്കർ ആൻഡ് ടീം അവതരിപ്പിക്കുന്ന പ്രഗതി ബാൻഡിന്റെ സംഗീത പരിപാടി നടക്കും.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel