
പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലെ ചികിത്സയ്ക്കിടെ ഒന്നര വയസുകാരൻ മരിച്ചത് ഗുരുതര ചികിത്സപിഴവ് കാരണമെന്ന് കുടുംബം. ചുണ്ടിന് മുറിവേറ്റ കുട്ടിക്ക് അനസ്‌തേഷ്യ നൽകേണ്ട അടിയന്തിര സാഹചര്യം ഉണ്ടായിരുന്നില്ലെന്നും ഉത്തരവാദികളായ മുഴുവൻ ഡോക്ടർമാർക്കെതിരെയും മാനേജ്മെൻ്റിനെതിരെയും നടപടി വേണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു. കുട്ടിയുടെ മൃതദേഹവുമായി നാട്ടുകാർ ആശുപത്രിക്ക് മുന്നിൽ പ്രതിഷേധിച്ചു.
സൂരജ് – വിജിഷ ദമ്പതികളുടെ മകൻ ഒന്നര വയസുകാരൻ ദേവാൻഷ് ശൗര്യയാണ് മരിച്ചത്. കളിക്കുന്നതിനിടെ ചുണ്ടിന് മുറിവ് പറ്റിയാണ് പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലെത്തിച്ചത്. സ്റ്റിച്ചിടുന്നതിനായായി അനസ്‌തേഷ്യ നൽകിയതിന് പിന്നാലെ അബോധാവസ്ഥയിലായ കുട്ടിയെ കണ്ണൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ വച്ചാണ് കുട്ടി മരിച്ചത്.ഗുരുതരമായ ചികിത്സപിഴവാണ് മരണകാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം. പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹവുമായി ആശുപത്രിക്ക് മുന്നിലെത്തി നാട്ടുകാർ പ്രതിഷേധിച്ചു.
also read:ജി സുധാകരന്റെ അധിക്ഷേപ പരാമർശങ്ങൾ; പുന്നപ്രയിൽ പ്രതിഷേധം സംഘടിപ്പിച്ച് സിപിഐഎം
ഉത്തരവാദികളായ മൂന്ന് ഡോക്ടർമാർക്കെതിരെയും മാനേജ്മെൻ്റിനെതിരെയും കേസെടുക്കണമെന്നാണ് ബന്ധുക്കളുടെ ആവശ്യം.നിലവിൽ അനസ്‌തേഷ്യ ഡോക്ടർ അഞ്ജലി പൊതുവാളിനെതിരെ കേസെടുത്തിട്ടുണ്ട്. കുട്ടിയെ നോക്കിയ എല്ലാ ഡോക്ടർമാരും അന്വേഷണ പരിധിയിൽ വരുമെന്നും അന്വേഷണ പുരോഗതിക്കനുസരിച്ച് പ്രതിചേർക്കുമെന്നും പൊലീസ് അറിയിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

