അധ്യാപക നിയമനത്തിന് കൈക്കൂലി വാങ്ങി; റിട്ടയേർഡ് അധ്യാപകൻ പിടിയിൽ

Bribery Case

അധ്യാപക നിയമനത്തിന് കൈക്കൂലി വാങ്ങിയതിന് റിട്ടയേർഡ് അധ്യാപകൻ പിടിയിലായി. കോട്ടയത്തെ എയിഡഡ് സ്കൂളിൽ മൂന്ന് അധ്യാപകരെ സ്ഥിരപ്പെടുത്തുന്നതിനാണ് റിട്ടയർഡ് അധ്യാപകനായ വിജയൻ കൈക്കൂലി വാങ്ങിയത്. വടകര സ്വദേശിയായ ഇയാൾ സെക്രട്ടറിയേറ്റിലെ ഉദ്യോ​ഗസ്ഥന് വേണ്ടി ഇടനില നിന്ന് കൈക്കൂലി ആവശ്യപ്പെട്ടുവെന്നാണ് വിജിലൻസിന് ലഭിച്ച വിവരം.

രണ്ടു ലക്ഷം രൂപയാണ് ഇയാൾ അധ്യാപകരോട് ആവശ്യപ്പെട്ടത്. പിന്നീട് അത് സംസാരിച്ച് ഒന്നര ലക്ഷം രൂപയാക്കുകയായിരുന്നു. കൈക്കൂലി ആവശ്യപ്പെട്ട അധ്യാപകരിൽ ഒരാൾ വിവരം വിജിലൻസിനെ അറിയിക്കുകയായിരുന്നു.

Also Read: വ്യാജ വാറ്റുമായി യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് എക്സൈസ് പിടിയിൽ

ഏറണാകുളത്ത് വാട്ടർ മെട്രോയുടെ സമീപം കൈക്കൂലിയുമായി എത്താനായിരുന്നു വിജയൻ അധ്യാപകനോട് ആവശ്യപ്പെട്ടിരുന്നത്. ഇവിടെ വെച്ച് കൈക്കൂലി വാങ്ങുന്നതിനിടെയാണ് കോട്ടയം വിജിലൻസ് ഉദ്യോ​ഗസ്ഥർ ഇയാളെ പിടികൂടിയത്.

സ്ഥിരപ്പെടുത്തുന്നതിനായി അധ്യാപകർ ജില്ലാ വിദ്യാഭ്യാസ വകുപ്പിൽ അപേക്ഷ സമർപ്പിച്ചിരുന്നു. ഇത് തള്ളിയതിനാൽ മുതിർന്ന ഉദ്യോ​ഗസ്ഥന് ഇവർ അപേക്ഷ സമർപ്പിക്കുകയായിരുന്നു. ഈ സമയത്താണ് നിയമനം ശരിയാക്കി തരാം എന്ന് പറഞ്ഞ് വിജയൻ ഇവരെ സമീപിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News