പത്തനംതിട്ട ജില്ലയിൽ വീണ്ടും പോലീസിന്റെ ലഹരിവേട്ട; ഒരാള്‍ പിടിയില്‍

പത്തനംതിട്ട ജില്ലയിൽ വീണ്ടും പോലീസിന്റെ ലഹരിവേട്ട.പോലീസിന്റെ നേതൃത്വത്തിൽ തുടരുന്ന പരിശോധനയിൽ അടൂർ പഴകുളത്തു നിന്നും രണ്ടേകാൽ കിലോ കഞ്ചാവ് പിടികൂടി . സംഭവത്തിൽ കുടശ്ശനാട് സ്വദേശി അൻസർ പൊലീസ് പിടിയിലായി.

Also Read : പ്രവാസി വിരുദ്ധ നടപടി തുടര്‍ന്ന് എയര്‍ ഇന്ത്യ, യാത്രക്കാര്‍ക്കുള്ള സൗജന്യ ഭക്ഷണം നിര്‍ത്തലാക്കി

മോട്ടോർ സൈക്കിളിൽ കായംകുളത്തു നിന്നും പഴകുളം ഭാഗത്തേക്ക് കഞ്ചാവുമായി വരുന്നതായി രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് പൊലീസ് സംഘം നടത്തിയ തന്ത്രപരമായ നീക്കത്തിലാണ് യുവാവ് കുടുങ്ങിയത്.

Also Read :ദളപതിയുടെ പിറന്നാള്‍ ദിനത്തില്‍ സ്വര്‍ണ്ണ മോതിരം മുതല്‍ പെട്രോളും ബിരിയാണിയും, ആഘോഷമാക്കി ആരാധകര്‍

വർഷങ്ങളായി കഞ്ചാവ് കച്ചവടം നടത്തിവരികയാണെന്നും, എന്നാൽ, പിടിയിലാവുന്നത് ആദ്യമായിട്ടാണെന്നും പ്രതി പോലീസിനോട് വെളിപ്പെടുത്തി. ജില്ലാ പോലീസ് മേധാവിയുടെ നിർദേശത്തെതുടർന്ന്, ജില്ലാ നർകോട്ടിക് സെൽ ഡി വൈ എസ് പി കെ എ വിദ്യാധരന്റെ മേൽനോട്ടത്തിലായിരുന്നു പോലീസ് നടപടികൾ സ്വീകരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News