
ആറ്റിങ്ങൽ ദേശീയപാതയിൽ പൂവൻപാറയിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. വൈകുന്നേരം സ്കൂൾ ബസ്സും ടാങ്കർ ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. സ്കൂൾ ബസ്സിന്റെ ഡ്രൈവർ ദീപു ആണ് മരിച്ചത്. അപകടസമയത്ത് സ്കൂൾ ബസ്സിൽ ഡ്രൈവറും ആയയും മാത്രമാണ് ഉണ്ടായിരുന്നത്.
Also Read: റെയിൽവേ ഉദ്യോഗസ്ഥന്റെ വീട്ടിൽ മോഷണം: അന്യസംസ്ഥാന മോഷ്ടാവ് പിടിയിൽ
അപകടം നടന്നയുടൻ ആറ്റിങ്ങൽ ഫയർഫോഴ്സ് സ്ഥലത്തെത്തി രണ്ടുപേരെയും പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ദീപു ചികിത്സയിലിരിക്കെ മരണപ്പെട്ടു. മൃതദേഹം പോസ്റ്റ് മോർട്ടം ഉൾപ്പടെയുള്ള നടപടികൾക്ക് ശേഷം ബന്ധുക്കളെ ഏല്പിക്കും.
to be updated…

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

