തമിഴ്‌നാട്ടില്‍ വിവിധ വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഒരു മരണം

തമിഴ്‌നാട് കൃഷ്ണഗിരിയില്‍ ഹോസൂരിന് സമീപം പേരാണ്ടപള്ളിയില്‍ വിവിധ വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. കൃഷ്ണഗിരിക്ക് സമീപമുള്ള ജക്കാരപ്പള്ളി സ്വദേശി 55കാരനായ ഡി രവിയാണ് മരിച്ചത്. ഹൊസൂരിന് സമീപമുള്ള ഒരു സ്വകാര്യ സ്‌കൂളിലെ മാനേജരാണ് അദ്ദേഹം.

ALSO READ: ഒരു മാസം മുന്‍പ്‌ ഉരുള്‍പൊട്ടലുണ്ടായ കോഴിക്കോട് വിലങ്ങാട് വീണ്ടും അതിശക്തമായ മഴ; 30 ഓളം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു

ഹൊസൂരില്‍ നിന്നും കൃഷ്ണഗിരിയിലേക്ക് മാര്‍ബിളിലും കയറ്റി വരികയായിരുന്ന ട്രക്കിന്റെ ബ്രേക്ക് വാക്വം പ്രവര്‍ത്തന രഹിതമായതോടെ നിയന്ത്രണംവിട്ടു. ട്രക്ക് കാറുമായി കൂട്ടിയിടിച്ചു. പിന്നാലെ ആറു കാറുകള്‍, ഒരു കണ്ടയ്‌നര്‍ ട്രക്ക്, സര്‍ക്കാര്‍ ബസ് എന്നിവ മാര്‍ബിള്‍ കയറ്റിവന്ന ട്രക്കുമായി കൂട്ടിയിച്ചു.

ALSO READ: സിനിമ മേഖലയിലെ ലൈംഗിക ആരോപണങ്ങൾ; അന്വേഷണം ആരംഭിച്ച് പ്രത്യേക സംഘം

12ഓളം പേര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. പൊലീസ് സ്ഥലത്തെത്തിയാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയിലെത്തിച്ചതിന് ശേഷമാണ് രവി മരിച്ചത്. സേലം സ്വദേശിയും ട്രക്ക് ഡ്രൈവറുമായി 31കാരന്‍ കാര്‍ത്തിക്കിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അപകടത്തെ തുടര്‍ന്ന് ബംഗളുരു – ചെന്നൈ – സേലം എന്‍എച്ചിലെ ഗതാഗതം രണ്ടു മണിക്കൂറോളം തടസപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News