മുണ്ടക്കയത്ത് അയ്യപ്പഭക്തർ സഞ്ചരിച്ചിരുന്ന മിനി ബസ് അപകടത്തിൽപ്പെട്ടു; ഒരു മരണം

കോട്ടയം മുണ്ടക്കയം കോരുത്തോട് കോസടിയിൽ അയ്യപ്പഭക്തർ സഞ്ചരിച്ചിരുന്ന മിനി ബസ് അപകടത്തിൽപ്പെട്ട് ഒരാൾ മരിച്ചു. വാഹനത്തിന്റെ ഡ്രൈവർ മധുര സ്വദേശി രാമകൃഷ്ണനാണ് മരിച്ചത്. പുലർച്ചെ ഒരു മണിയോടെ ആയിരുന്നു അപകടം. മധുരയിൽ നിന്നും വന്ന് ശബരിമലയിലേക്ക് പോകുന്ന വഴി കോസടി വളവിനോട് ചേർന്നുള്ള കുഴിയിലേക്ക് ബസ് മറിയുകയായിരുന്നു. വാഹനത്തിൽ 25 പേരാണ് ഉണ്ടായിരുന്നത്. ഗുരുതരമായി പരുക്കേറ്റ ഡ്രൈവർ സംഭവസ്ഥലത്തു വച്ച് തന്നെ മരിച്ചു. വാഹനത്തിൽ 25 പേരാണ് ഉണ്ടായിരുന്നത്. പരുക്കേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.

Also Read; കാക്കനാട് സെൻ്റ് ഫ്രാൻസിസ് അസീസി പള്ളിയിൽ സിനഡ് കുർബാന തടയാൻ ശ്രമം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News