പെരുമ്പാവൂരില്‍ മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം; ഒരാള്‍ മരിച്ചു, അഞ്ച് പേര്‍ക്ക് പരിക്ക്

പെരുമ്പാവൂര്‍ പുല്ലുവഴിയില്‍ മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം. മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. മലയാറ്റൂര്‍ സ്വദേശി സദന്‍ (53) ആണ് മരിച്ചത്. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. എം സി റോഡില്‍ പുല്ലുവഴി വില്ലേജ് ജംഗ്ഷനില്‍ രാവിലെ ആറുമണിയോടെയാണ് സംഭവം.

മുവാറ്റുപുഴ ഭാഗത്തുനിന്ന് എയര്‍പോര്‍ട്ടിലേക്ക് ആളുകളുമായി പോയ ഇന്നോവ കാര്‍ നിയന്ത്രണം വിട്ട് എതിര്‍ ദിശയില്‍ നിന്ന് വന്ന ഓട്ടോറിക്ഷയിലും കാറിലും ഇടിക്കുകയായിരുന്നു. നാട്ടുകാര്‍ ചേര്‍ന്ന് വാഹനം വെട്ടിപ്പൊളിച്ചാണ് അപകടം പറ്റിയവരെ പുറത്തെടുത്തത്. ഇടിയുടെ ആഘാതത്തില്‍ മൂന്ന് വാഹനങ്ങളും തകര്‍ന്നു.

Also Read : ഉത്പന്നങ്ങളുടെ വില ഉയരുന്നു; കർഷകർക്ക് ആശ്വാസകാലം

മൂവാറ്റുപുഴ ഭാഗത്ത് നിന്നും വന്ന ഇന്നോവ കാര്‍ എതിര്‍ദിശയില്‍ വന്ന വാഹനങ്ങളില്‍ ഇടിക്കുകയായിരുന്നു. എതിര്‍ ദിശയില്‍ വന്ന കാറിലെ യാത്രക്കാരനാണ് മരിച്ച സദന്‍. ഗുരുതരമായി പരിക്കേറ്റ സദന്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഇടിയുടെ ആഘാതത്തില്‍ മൂന്ന് വാഹനങ്ങളും തകര്‍ന്നു. വാഹനം വെട്ടിപ്പൊളിച്ചാണ് ആളുകളെ പുറത്തെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel