
മുംബൈയിൽ താനെ മുംബെയിൽ നടന്ന വെടിവെപ്പിൽ ഒരാൾ മരിച്ചു. രണ്ടു പേർക്ക് ഗുരുതരമായി പരുക്കേറ്റു. സ്ത്രീയെ കളിയാക്കിയെന്നാരോപിച്ചായിരുന്നു സംഭവത്തിൽ വാക്ക് തർക്കത്തിനൊടുവിൽ പ്രകോപിതനായ പ്രതി വെടിയുതിർത്തത്. പ്രതിയായ ജയൻ ശിവാനന്ദൻ നായരെ പൊലീസ് അറസ്റ്റ് ചെയ്തു. താനെ ജില്ലയിലെ മുംബൈയിൽ കൈലാസ് നഗറിലാണ് സംഭവം.
പ്രതിയായ 51 കാരനായ ജയൻ ശിവാനന്ദൻ നായർ, മൂന്ന് പേരുമായി ഉണ്ടായ വാക്കുതർക്കത്തിനിടെയാണ് വെടിയുതിർക്കിയത്.
അബ്ദുൾ ഹസൻ ഷെയ്ഖ്, അക്ബർ അബ്ദുൾ ഷെയ്ഖ്, സമീർ അഹമ്മദ് ഷെയ്ഖ് എന്നിവർക്ക് നേരെയാണ് റിവോൾവർ ഉപയോഗിച്ച് വെടിയുതിർത്തത്. പരിക്കേറ്റവരെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും, അക്ബർ ഷെയ്ഖ് ചികിത്സയിലിരിക്കെ മരിച്ചു.
Also read: ക്ഷേത്രത്തിലെ ആഭരണങ്ങൾ കവർന്നു; ബി.ജെ.പി പ്രാദേശിക നേതാവ് നീണ്ടൂർ സ്വദേശി സനൽ അറസ്റ്റിൽ
സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ പൊലീസ് പിന്നീട് പിടികൂടി. കുറ്റകൃത്യത്തിന് ഉപയോഗിച്ച റിവോൾവർ പ്രതിയിൽ നിന്ന് പിടിച്ചെടുത്തു.
മറ്റു രണ്ടുപേർ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. കൊലപാതകവും കൊലപാതകശ്രമവും ഉൾപ്പെടെ പ്രതിക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിന്റെ കൃത്യമായ കാരണം ഉൾപ്പെടെ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

