തടി കയറ്റിവന്ന ലോറിയിൽ തട്ടി നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ് തലകീഴായി മറിഞ്ഞു; മൂവാറ്റുപുഴയിലുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു

മൂവാറ്റുപുഴയിൽ നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ് തല കീഴായി മറിഞ്ഞു യുവാവ് മരിച്ചു. വാഴക്കുളം തൈക്കുടിയിൽ നിതീഷ് ദിനേശൻ (32) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ജോസ്മോന് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു. വൈകിട്ട് 7:30 ഓടെയാണ് അപകടം സംഭവിച്ചത്. മൂവാറ്റുപുഴ ഭാഗത്ത് നിന്ന് പോവുകയായിരുന്ന ജീപ്പ് എതിർദേശിൽ തടി കയറ്റിവന്ന ലോറിയിൽ തട്ടി നിയന്ത്രണം നഷ്ടപ്പെട്ട് തല കീഴായി മറിയുകയായിരുന്നു. അപകടത്തിൽ ജീപ്പ് പൂർണമായും തകർന്നു.

Also Read; യുഎഇയിൽ സന്ദർശക വിസ ഓവർസ്റ്റേയുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റെന്ന് ദുബായ് താമസ കുടിയേറ്റ വകുപ്പ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News