
ഇടുക്കി തൊടുപുഴ പെരുമാങ്കണ്ടത്ത് കാറിന് തീപിടിച്ച് ഒരാള്‍ക്ക് ദാരുണാന്ത്യം. കാര്‍ പൂര്‍ണ്ണമായും കത്തിനശിച്ചു. ഈസ്റ്റ് കലൂര്‍ സ്വദേശി സിബിയാണ് മരിച്ചത്. റബര്‍ തോട്ടത്തിനുള്ളിലാണ് കത്തിയ നിലയില്‍ സിബിയുടെ കാര്‍ കണ്ടെത്തിയത്. അപകടകാരണം വ്യക്തമല്ല.
അതേസമയം തൃശൂര്‍-കോഴിക്കോട് ദേശീയപാതയില്‍ ഓടിക്കൊണ്ടിരുന്ന ബൈക്കിന്റെ ചങ്ങലയില്‍ സാരി കുടുങ്ങി ബൈക്ക് മറിഞ്ഞ് സ്ത്രീ മരിച്ചു. ചങ്കുവെട്ടിയിലെ കാന്റീന്‍ ജീവനക്കാരിയാണ് ബൈക്ക് അപകടത്തില്‍ മരിച്ചത്.
കോട്ടക്കല്‍ തോക്കോമ്പാറ സ്വദേശി ബേബി (65)യാണ് മരിച്ചത്. തൃശൂര്‍-കോഴിക്കോട് ദേശീയപാതയില്‍ ചങ്കുവെട്ടി ഭാഗത്തുവച്ച് ബൈക്കിന്റെ ചങ്ങലയില്‍ സാരിത്തുമ്പ് കുടുങ്ങി ബേബി പിറകിലെ റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു.
Also Read : സമയ തർക്കത്തെ തുടർന്ന് തമ്മിലടിച്ച സ്വകാര്യ ബസ് ജീവനക്കാരുടെ ലൈസൻസ് സസ്പെൻ്റ് ചെയ്ത് മോട്ടോർ വാഹന വകുപ്പ്
അപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ബേബിയെ നാട്ടുകാര്‍ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് വൈകിട്ടോടെ പെരിന്തല്‍മണ്ണയിലെ സ്വകാര്യാശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
എന്നാല്‍ ശനിയാഴ്ച രാവിലെ പത്തുണിയോടെ ബേബി മരണത്തിന് കീഴടങ്ങുകയായിരുന്നു. വെള്ളി രാവിലെ എട്ടോടെ മകന്‍ എബിനോടൊപ്പം ചങ്കുവെട്ടിയിലെ ജോലിസ്ഥലത്തേക്ക് പോകുമ്പോഴാണ് അപകടം. നിയന്ത്രണം നഷ്ടപ്പെട്ട് ബൈക്കും മറിഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here