കളി കാര്യമായി; മെസ്സി പെനാൽറ്റി നഷ്ടപ്പെടുത്തിയതിനെ തുടർന്ന് ഉണ്ടായ അടിപിടിയിൽ ബംഗ്ലാദേശിൽ ഒരു മരണം

ലോകകപ്പിലെ മത്സരങ്ങൾ കളത്തിൽ നടക്കുമ്പോൾ കളത്തിനു പുറത്ത് ആരാധകർ വാശിയോടെ സ്വന്തം ടീമിനെ പിന്തുണയ്ക്കുന്നതും എതിർ ടീമിന്റെ ആരാധകരുമായി മത്സരിക്കുന്നതും സാധാരണമാണ്. എന്നാൽ കളി കാര്യമാവുമ്പോൾ അത് തീരാവേദനകൾക്കും വഴിവച്ചേക്കാം,അത്തരമൊരു ഉദാഹരണമാണ് ഇപ്പോൾ നമുക്ക് ബംഗ്ലാദേശിൽ നിന്നും കിട്ടിയിരിക്കുന്നത്. മാധ്യമങ്ങളിൽ വന്ന വാർത്തകൾ പ്രകാരം ഈജിപ്തിനെതിരായ മത്സരത്തിൽ മെസ്സി പെനാൽറ്റി നഷ്ടപ്പെടുത്തിയതിനെ തുടർന്ന് ഉണ്ടായ തർക്കത്തിൽ ഷരീഫുൾ ഇസ്ലാം എന്ന വ്യക്തിക്ക് ജീവൻ നഷ്ടപ്പെട്ടു.

Also Read:ലോകകപ്പിൽ ഇതാദ്യം; ഫ്രാൻസ് കുറിച്ച റെക്കോർഡ് എന്ത് എന്ന് അറിയാമോ?

കുമില്ലയിലെ നസീറ ബസാർ പോലീസ് ഔട്ട്‌പോസ്റ്റിന്റെ ചുമതലയുള്ള ശങ്കർ കുമാർ ദാസ് നൽകിയ പ്രസ്താവന പ്രകാരം മെസ്സി പെനാൽറ്റി നഷ്ടപ്പെടുത്തിയതിനെ തുടർന്ന് ഷരീഫുൾ ബാബു, മെയ്ൻ ഉദ്ദീൻ മാലു എന്നീ വ്യക്തികളുമായി ആദ്യം തർക്കത്തിലും പിന്നീട് അടിപിടിയിലും ഏർപ്പെട്ടു. ഇതിനിടയിൽ തലയിൽ അടി ഏറ്റ ഷരീഫുള്ളിനെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രതികൾക്കായി അന്വേഷണം തുടരുകയാണ് എന്നാണ് റിപ്പോർട്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News