സുഹൃത്തുക്കള്‍ക്ക് നേരെ നിറയൊഴിച്ച് ബൈക്കിലെത്തിയ സംഘം; ഒരാള്‍ മരിച്ചു, പ്രായപൂര്‍ത്തിയാകാത്തവര്‍ പിടിയില്‍

delhi-murder

ഇന്നലെ വരെ തോളിൽ കൈയിട്ട് നടന്ന സുഹൃത്തുക്കൾക്ക് നേരെ നിറയൊഴിച്ച് ബൈക്കിലെത്തിയ സംഘം. വെടിവെപ്പിൽ ഒരാള്‍ കൊല്ലപ്പെടുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയിലെ കബീര്‍ നഗര്‍ പ്രദേശത്ത് കഴിഞ്ഞ ദിവസം രാത്രി സ്‌കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന മൂന്ന് സുഹൃത്തുക്കള്‍ക്ക് നേരെയായിരുന്നു ആക്രമണം.

നദീമും രണ്ട് കൂട്ടാളികളും ഭക്ഷണം കഴിക്കാന്‍ പോകുമ്പോഴായിരുന്നു ആക്രമണം. ഏഴ് റൗണ്ട് വെടിയുതിര്‍ത്ത അക്രമികള്‍ നദീമിന്റെ സ്‌കൂട്ടറും മൊബൈല്‍ ഫോണുമായി സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. മോട്ടോര്‍ സൈക്കിള്‍ ഉപേക്ഷിച്ചായിരുന്നു രക്ഷപ്പെട്ടത്. നാട്ടുകാര്‍ ഓടിയെത്തി പരിക്കേറ്റവരെ ഗുരു തേജ് ബഹാദൂര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നദീം മരിച്ചു.

Read Also: പറഞ്ഞ തുക നൽകിയില്ല; വാടക കൊലയാളി പരാതിയുമായി പൊലീസ് സ്റ്റേഷനിൽ

ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍ ഒരാള്‍ നദീമില്‍ നിന്ന് പണം കടം വാങ്ങിയതായും തിരിച്ചടവിന് സമ്മര്‍ദം ചെലുത്തിയിരുന്നതായും പൊലീസ് പറയുന്നു. സമീപത്തെ ജ്യോതി നഗറില്‍ നടന്ന വെടിവെപ്പിലും അക്രമികള്‍ക്ക് ബന്ധമുണ്ടെന്ന് സംശയിക്കുന്നു. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News