പ്രതിഫലത്തിൽ നിന്നും ഒരു ലക്ഷം വീതം 100 കുടുംബങ്ങള്‍ക്ക്; വിജയ് ദേവെരകൊണ്ട

‘ഖുഷി’യുടെ വിജയത്തിളക്കത്തിലാണ് വിജയ് ദേവെരകൊണ്ട. ഇപ്പോഴിതാ വ്യത്യസ്തമായൊരു പ്രഖ്യാപനം നടത്തിയിരിക്കുകയാണ് വിജയ് ദേവെരകൊണ്ട. ഖുഷിയുടെ പ്രതിഫലത്തില്‍ നിന്ന് ഒരു കോടി 100 കുടുംബങ്ങള്‍ക്ക് നല്‍കുമെന്നാണ് അറിയിച്ചിരിക്കുന്നത് . അതായത് തന്റെ പ്രതിഫലത്തില്‍ നിന്ന് ഒരു ലക്ഷം വീതം 100 കുടുംബങ്ങള്‍ക്ക് നല്‍കുമെന്ന് താരം പ്രഖ്യാപിച്ചിരിക്കുന്നത് . ചിത്രം മുന്ന് ദിവസത്തിനുള്ളിൽ 70.23 കോടിയാണ് നേടിയിരിക്കുന്നത്.

also read :‘പത്തു കോടി വേണ്ട എന്റെ മുടി ചീകാൻ പത്തു രൂപയുടെ ചീർപ്പ് മതിയാകും’, ഭീഷണികളിൽ ഭയമില്ല ആചാര്യന് ഉദയനിധി സ്റ്റാലിൻ്റെ മറുപടി

ശിവ നിര്‍വാണയായിരുന്നു ചിത്രത്തിന്റെ സംവിധാനം. ഈ ചിത്രത്തിൽ വിപ്ലവ് എന്ന നായകനായിട്ടാണ് വിജയ് ദേവരകൊണ്ട. സാമന്തയാണ് വിജയുടെ നായികയായി എത്തുന്നത്. ഇവരുടെ പ്രണയവും വിവാഹവും ഇതിനെത്തുടർന്നുണ്ടാകുന്ന പൊരുത്തക്കേടുകളും സ്നേഹവുമൊക്കെയാണ് ഈ ചിത്രത്തിൽ പറയുന്നത്. ഫീല്‍ഗുഡ് എന്റര്‍ടെയ്‍നറായി അണിയിച്ചൊരുക്കിയ ചിത്രത്തിൽ തമാശയ്ക്കാണ് പ്രാധാന്യം നൽകിയിരിക്കുന്നത്. മുരളി ജി ആണ് ഖുഷിയുടെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ‘ലൈഗറി’ ന് ശേഷം വിജയ് ദേവെരകൊണ്ട പ്രധാന വേഷത്തിൽ എത്തുന്ന ചിത്രമാണ് ‘ഖുഷി.

also read :രാഷ്ട്രപതിയുടെ അത്താഴ വിരുന്ന്; ക്ഷണക്കത്തിനെ ചൊല്ലി വിവാദം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News