അസുഖം മൂലം മരിച്ച കുട്ടി പീഡനത്തിനിരയായിരുന്നുവെന്ന് ഞെട്ടിക്കുന്ന കണ്ടെത്തൽ, പ്രതിയെ അറസ്റ്റ് ചെയ്തു

ഇടുക്കിയിൽ അസുഖം മൂലം മരിച്ച പതിമൂന്നുകാരി പീഡനത്തിനിരയായിരുന്നുവെന്ന കണ്ടെത്തലിൽ പ്രതി അറസ്റ്റിൽ. പീഡനം കണ്ടെത്തിയതിനെത്തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ പീരുമേട് സ്വദേശിയായ വിഷ്ണു സുരേഷാണ് പിടിയിലായത്.

കീഴ്വായ്പൂർ പൊലീസാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. പനി, ഛർദി തുടങ്ങിയ അസുഖങ്ങളുമായി കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കുട്ടി 2022 സെപ്റ്റംബർ ഒമ്പതിനാണ് മരിച്ചത്. തുടർന്ന് പീഡനം നടന്നിരുന്നതായി ഡോക്ടർമാർ കണ്ടെത്തി. അസ്വാഭാവിക മരണത്തിന് പൊലീസ് അന്ന് കേസെടുത്തു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഫോൺ കോൾ രേഖകളടക്കം പരിശോധിച്ച്‌ പൊലീസ് പ്രതിയെ പിടികൂടിയത്.

2022 ഓഗസ്റ്റിൽ വീടിന് സമീപത്തുള്ള അമ്പലത്തിൽ ചെണ്ട കൊട്ടാൻ വന്ന പ്രതി കുട്ടിയെ പരിചയപ്പെടുകയും പീഡിപ്പിക്കുകയും ആയിരുന്നു. പിടികൂടിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here