വീണ്ടും തട്ടിപ്പ്; അഖില്‍ സജീവനും യുവമോര്‍ച്ച നേതാവിനുമെതിരെ ഒരു കേസ് കൂടി

വ്യാജ നിയമന കേസിലെ പ്രതി അഖില്‍ സജീവിനും യുവമോര്‍ച്ച നേതാവ് രജേഷിനും എതിരെ വീണ്ടും നിയമന തട്ടിപ്പ് കേസ്.കിഫ് ബിയില്‍ ജോലി വാഗ്ദാനം ചെയ്തു പത്തനംതിട്ട വലിയകുളം സ്വദേശിയില്‍ നിന്നും 10 ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് പുതിയ പരാതി.

യുവമോര്‍ച്ച നേതാവ് രാജേഷ് ഇടനിലക്കാരനായി നിന്ന് അഖില്‍ സജീവ പരാതിക്കാരിയുടെ പക്കല്‍ നിന്ന് 10 ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് പരാതി.പത്തനംതിട്ട വലിയകുളം സ്വദേശി. റാന്നി പോലീസ് പൊലീസില്‍ നല്‍കിയ പരാതിയില്‍ അഖില്‍ സജീവ ഒന്നാം പ്രതിയും രാജേഷ് രണ്ടാം പ്രതിയുമാണ്.2020 മാര്‍ച്ചില്‍ പരാതിക്കാരുടെ മകള്‍ക്ക് ജോലി വാഗ്ദാനം ചെയ്യുകയും അതെ വര്‍ഷം ഓഗസ്റ്റില്‍ മൂന്നര ലക്ഷം രൂപ പരാതിക്കാരില്‍ നിന്ന് അഖില്‍ സജീവ്.

Also Read: ഇസ്രയേല്‍ ഹമാസ് യുദ്ധം; മരണ സംഖ്യ 1,600 കടന്നു

ബാങ്ക് അക്കൗണ്ട് മുഖേനെ കൈപ്പറ്റി.തുടര്‍ന്ന് വിവിധ സ്ഥലങ്ങളില്‍ വച്ചായി എഴര ലക്ഷം രൂപ കൂടി തട്ടിയെടുത്തു.തട്ടിപ്പ് മനസ്സിലാകാതിരിക്കാന്‍ പരാതിക്കാരെ KIFFB ആസ്ഥാനത്തില്‍ എത്തിച്ചു കൂടാതെ കിഫ് ബി യുടെ എബ്ലത്തോട് കൂടിയ വ്യാജ നിയമന
ഉത്തരവ് തപാല്‍ മുഖേനേ പരാതിക്കാര്‍ക്ക് അയക്കുകയും ചെയ്തു.

മൂന്ന് വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ അഖില്‍ സജീവും രാജേഷും ചേര്‍ന്ന് തട്ടിപ്പ് ആരംഭിച്ചതാണ് പുതിയ പരാതിയില്‍ കൂടി വ്യക്തമാക്കുന്നത്.ഇരു വരും ചേര്‍ന്ന് കൂടുതല്‍ ആളുകളെ തട്ടിപ്പിന് ഇരയാക്കിയോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.സ്‌പൈസസ് ബോര്‍ഡിലെ വ്യാജ നിയമന കേസ് പുറത്തുവന്നതോടെ രാജേഷ് ഒളിവിലാണ്.അതേസമയം യുവമോര്‍ച്ച റാന്നി മണ്ഡലം വൈസ് പ്രസിഡണ്ട് ആയ രാജേഷിനെതിരെ കൂടുതല്‍ പരാതികള്‍ വന്നിട്ടും രാജേഷിനെ പുറത്താക്കാന്‍ യുവമോര്‍ച്ച നേതൃത്വം.

Also Read: ”ഇസ്രയേലിലെ ഏ‍ഴായിരത്തോളം മലയാളികളുടെ സുരക്ഷ ഉറപ്പാക്കണം”; വിദേശകാര്യ മന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

ഇതുവരെയും തയ്യാറായിട്ടില്ല.രാജേഷിന് ബിജെപിയുടെ ഔദ്യോഗിക നേതൃത്വമായുള്ള അടുപ്പമാണ് പുറത്താക്കാതത്തിന് പിന്നില്‍ എന്നാണ് ഒരു വിഭാഗം നേതാക്കള്‍ ആരോപിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here