അഹമ്മദാബാദ് ദുരന്തം; വിമാനത്തിന്റെ പിന്‍ഭാഗത്ത് നിന്നും ഒരു മൃതദേഹം കൂടി കണ്ടെടുത്തു

അഹമ്മദാബാദ് വിമാനദുരന്തത്തില്‍ വിമാനത്തിന്റെ പിന്‍ഭാഗത്ത് നിന്നും ഒരു മൃതദേഹം കൂടി കണ്ടെടുത്തു. വ്യാഴാഴ്ച ഉച്ചയ്ക്ക് ലണ്ടനിലേക്ക് പറന്നുയര്‍ന്ന് 33 സെക്കന്‍ഡിനുള്ളില്‍ താഴെക്ക് പതിച്ച് തീഗോളമാകുകയായിരുന്നു.

ഡോക്ടര്‍മാരുടെ ഹോസ്റ്റലിന്റെ മേല്‍ക്കൂരയിലായി പതിച്ച വിമാനത്തിന്റെ വാലറ്റത്തായിട്ടാണ് മൃതദേഹം ഉണ്ടായിരുന്നത്. പ്രദേശത്ത് നാഷ്ണല്‍ സെക്യൂരിറ്റി ഗാര്‍ഡിന്റെ സംഘത്തിനെ വിന്യസിച്ചിരിക്കുകയാണ്.

ALSO READ: മലയോര മേഖലയിൽ പ്രതിസന്ധിയുണ്ടാക്കിയത് കോൺഗ്രസ്, ബിജെപി ഗവൺമെൻ്റുകൾ കൊണ്ടുവന്ന നിയമങ്ങൾ: ഡോ. ജോൺ ബ്രിട്ടാസ് എം പി

എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗോഷന്‍ ബ്യൂറോ, ഡയറക്ടര്‍ ജനറല്‍ ഒഫ് സിവില്‍ ഏവിയേഷന്‍, അഹമ്മദാബാദ് ക്രൈം ബ്രാഞ്ച്, പ്രാദേശിക പൊലീസ് എന്നിവര്‍ കഴിഞ്ഞ ദിവസങ്ങളില്‍ സംഭവസ്ഥലം സന്ദര്‍ശിച്ചിരുന്നു.

മരിച്ചവരെ തിരിച്ചറിയുന്നതിനുള്ള ഡിഎന്‍എ പരിശോധനകള്‍ പുരോഗമിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News