കാസർകോഡ് ആക്രിക്കടയിൽ ഒന്നര ലക്ഷം രൂപയുടെ മോഷണം നടത്തിയ പ്രതി പിടിയിൽ

കാസർഗോഡ് ബദിയടുക്കയിൽ ആക്രിക്കടയിൽ മോഷണം നടത്തിയ പ്രതികളിലൊരാൾ പിടിയിൽ. ബദിയടുക്ക ബോൾഗട്ടയിലെ ശ്രീഗണേഷ് ഓൾഡ് സ്ക്രാപ്പിൽ ജൂലൈ 11 ന് ആക്രി സാധനങ്ങൾ കവർന്ന കേസിലാണ് ചെർക്കള പൊടിപ്പള്ളത്ത് താമസിക്കുന്ന അഷ്റഫ് പിടിയിലായത്.
ഒന്നര ലക്ഷം രൂപയുടെ ചെമ്പ്, അലൂമിനിയം, പിച്ചള സാധനങ്ങളാണ് കവർന്നത്. കേസിൽ മൂന്ന് പ്രതികളാണുള്ളത്. മറ്റു പ്രതികളായ ചെർക്കളയിലെ ഹാരിസ് , അഷ്റഫ് എന്നിവർ ഒളിവിലാണ്.

also read :മുംബൈയിൽ മഴ തുടരുന്നു , രണ്ടു ദിവസത്തേക്ക് ഓറഞ്ച് അലേർട്ട്
ആക്രിക്കടയിൽ സി സി ടി വിയുള്ള വിവരമറിയാതെയാണ് പ്രതികൾ പൂട്ട് തകർത്ത് അകത്ത് കടന്നത്. മോഷണ ദൃശ്യങ്ങൾ സി സി ടി വിയിൽ പതിഞ്ഞു.അഷ്റഫും, റഹീമും മോഷ്ടിച്ച് പുറത്തെത്തിച്ച സാധനങ്ങൾ ഹാരിസിന്റെ ഓട്ടോറിക്ഷയിലാണ് കടത്തിയത്. പിടിയിലായ അഷ്റഫിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ഹാരിസിന്റെ വീട്ടിൽ നിന്ന് മോഷ്ടിച്ച വസ്തുക്കൾ കണ്ടെടുത്തു. കാസർകോഡ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഒളിവിലുള്ള പ്രതികൾക്കായി പോലീസ് അന്വേഷണം നടത്തി വരികയാണ്.

also read:മണിപ്പൂരിലെ അതിക്രമം; നാല് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണം; സര്‍ക്കാരിന് ദേശീയ വനിതാ കമ്മീഷന്റെ കത്ത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News