വൈക്കത്ത് ഗ്യാസ് ലോറിയിൽ കാർ ഇടിച്ച് അപകടം; ഒരാൾ മരിച്ചു

വൈക്കത്ത് വാഹനാപകടത്തിൽ ഒരാൾ മരിച്ചു. വൈക്കം തലയോലപ്പറമ്പ് വെട്ടിക്കാട്ട്മുക്കിന് സമീപം ഗ്യാസ് ലോറിയിൽ കാർ ഇടിച്ചായിരുന്നു മരണം. കാർ യാത്രക്കാരനായ തലയോലപ്പറമ്പ് പൊതി കലയെത്തുംകുന്ന് സ്വദേശി വിഷ്ണു മോഹൻ (30) ആണ് മരിച്ചത്.

ALSO READ: ആര്യ രാജേന്ദ്രനെതിരെ നടക്കുന്നത് ആസൂത്രിത നീക്കം, സൈബർ ഇടത്തിൽ സംഘടിതമായ ആക്രമണം നടക്കുന്നു: വി കെ സനോജ്

രാവിലെ 11.30 ഓടെ ആയിരുന്നു അപകടം. ഗുരുതര പരിക്കേറ്റ വെള്ളൂർ സ്വദേശികളായ ബ്രിജിത്ത് (28) അനന്തഗോപൻ (30) എന്നിവരെ ഗുരുതരാവസ്ഥയിൽ വിദഗ്ധ ചികിത്സയ്ക്കായി തെള്ളകത്തെ സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. വിഷ്ണുവിന്റെ മൃതദേഹം തലയോലപ്പറമ്പ് പൊതിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

ALSO READ: ആലപ്പുഴയിലെ ഹൗസ്ബോട്ടും വള്ളംകളിയും; ഹിറ്റായി ലണ്ടനിലെ ഡബിള്‍ഡക്കര്‍ ബസിന്റെ ചിത്രങ്ങള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News