കര്‍ണാടകയിലുണ്ടായ വാഹനാപകടത്തില്‍ താമരശേരി സ്വദേശിക്ക് ദാരുണാന്ത്യം

കര്‍ണാടകയിലുണ്ടായ വാഹനാപകടത്തില്‍ താമരശേരി സ്വദേശിക്ക് ദാരുണാന്ത്യം. താമരശേരി പെരുമ്പളളി സ്വദേശി സിപി ജംസിലാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന അമ്പായത്തോട് സ്വദേശി അന്‍ഷാദിന് ഗുരുതര പരുക്കേറ്റു. ഗുണ്ടല്‍പ്പേട്ടിനടുത്ത് വച്ച് ഇന്ന് പുലര്‍ച്ചെയാണ് അപകടം നടന്നത്.

അപകടത്തില്‍ പരുക്കേറ്റ അന്‍ഷാദിനെ ആദ്യം ഗുണ്ടല്‍പ്പേട്ടയിലെ ആശുപത്രിയിലേക്കും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ചാമരാജനഗറിലെ ആശുപത്രിയിലേക്കും മാറ്റി. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ചാണ് അപകടം സംഭവിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News