
കർണാടകയിലെ മുരടേശ്വറിൽ കാസർകോട് സ്വദേശികൾ സഞ്ചരിച്ച കാർ ഇലക്‌ട്രിക്ക് പോസ്റ്റിൽ ഇടിച്ച് അപകടം. വാഹന അപകടത്തിൽ കരുവാച്ചേരി എസ് എസ് കലാമന്ദിരത്തിന് സമീപത്തെ ഗായത്രിയുടെയും വിമുക്തഭടൻ സത്യനാഥിൻ്റെയും മകൻ സാഗർനാഥ് (44) മരിച്ചു. കാറിൽ ഒപ്പം ഉണ്ടായിരുന്ന നീലേശ്വരം രാജാസ് ഹയർസെക്കൻഡറി സ്കൂൾ അധ്യാപകൻ അവിനാശിനെയും കുടുംബത്തിനെയും പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മുരടേശ്വറിൽ ക്ഷേത്രദർശനത്തിനായി പോയതായിരുന്നു അപകടത്തിൽ പെട്ട കുടുംബം. യാത്ര കഴിഞ്ഞു തിരിച്ചു മടങ്ങി വരവെയാണ് അപകടം ഉണ്ടായത്. അപകസത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ല. വിഷയത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു എന്നാണ് റിപ്പോർട്ട്. സാഗറിന്റെ ശരീരം പോസ്റ്റ് മോർട്ടമടക്കമുള്ള നടപടികൾക്ക് ശേഷം ബന്ധുക്കളെ ഏല്പിക്കും.
to be updated…

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

