മണിപ്പൂരിലെ ചുരാചന്ദ്പൂ൪ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു

മണിപ്പൂരിൽ സംഘർഷം തുടരുകയാണ്. ചുരാ ചന്ദ് പൂരിൽ ഇരു വിഭാഗങ്ങളും തമ്മിലുണ്ടായ വവെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു. സംഭവത്തിൽ മൂന്ന് പേർക്കാണ് പരുക്കേറ്റിരിക്കുന്നത്. ഇന്ന് പുലർച്ചെയാണ് ചുരാചന്ദ്പൂരിൽ കുക്കി – മെയ്തെയ് വിഭാഗങ്ങൾ തമ്മിൽ വെടിവെപ്പുണ്ടായത്.

Also: മണിപ്പുര്‍ വിഷയം; ചര്‍ച്ച അനുവദിച്ചില്ല, സഭ ബഹിഷ്‌ക്കരിച്ച് പ്രതിപക്ഷം

സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ പ്രതിഷേധം ശക്തമാവുകയാണ്. ഇതിനിടെ പ്രശ്ന പരിഹാരം സാധ്യമാക്കുന്നതിനുള്ള ചർച്ചകൾ കേന്ദ്ര സർക്കാർ നടത്തി എന്നാണ് വിവരം. രഹസ്യാന്വേഷണ വിഭാഗം കുക്കി – മെയ്തേയ് വിഭാഗങ്ങളുമായി ചർച്ച നടത്തി :ഇൻ്റലിജൻസ് ബ്യൂറോ മുൻ അഡീഷനൽ ഡയറക്ടർ കേന്ദ്ര സർക്കാരിനെ പ്രതിനിധീകരിച്ച് ചർച്ചയിൽ പങ്കെടുത്തു. കേന്ദ്രത്തിന്റെ നിലപാട് ഇരുവിഭാഗങ്ങളെയും അറിയിച്ചു. കുക്കി വിഭാഗത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചു നടന്ന റാലിയിൽ പങ്കെടുത്ത മിസോറാം മുഖ്യമന്ത്രി സോറാംതോംഗക്കെതിരെ മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് രംഗത്ത് വന്നു. സംസ്ഥാനത്തിന്റെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടരുതെന്ന് ബിരേൻ സിംഗ് പറഞ്ഞു. സംഘർഷം ചർച്ച ചെയ്യാൻ പ്രത്യേക നിയമസഭ സമ്മേളനം വിളിച്ച് ചേർക്കണമെന്നാവശ്യപ്പെട്ട് ഒക്രം ഇബോബി സിംഗ് ഉൾപെടെയുള്ള കോൺഗ്രസ് എം എൽ എമാർ ഗവർണർക്ക് മെമ്മോറാണ്ടം സമർപ്പിച്ചിട്ടുണ്ട്.

Also Read: മണിപ്പൂരിൽ വീണ്ടും സംഘർഷം; ഇരുവിഭാഗങ്ങൾ തമ്മിൽ വെടിവെപ്പ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News