
സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം. ആക്രമണത്തിൽ വയനാട്ടിൽ ഒരാൾ കൊല്ലപ്പെട്ടു. വയനാട് അട്ടമല സ്വദേശി രാമു എന്ന ബാലകൃഷ്ണനാണ് കൊല്ലപ്പെട്ടത്. 27 വയസായിരുന്നു. ഇന്നലെ രാത്രിയായിരുന്നു ആക്രമണം ഉണ്ടായത്.
Also read: മലപ്പുറത്ത് ജനവാസ മേഖലയിലിറങ്ങിയ കരടി കൂട്ടിലായി
ആദിവാസി വിഭാഗത്തിൽപ്പെട്ട കാട്ടുനായ്ക്ക സമുദായത്തിൽപ്പെട്ടയാളാണ് ബാലകൃഷ്ണൻ. കഴിഞ്ഞ 72 മണിക്കൂറിനിടെ വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെടുന്ന രണ്ടാമത്തെയാളാണ് ബാലകൃഷ്ണൻ. ഇരുവരും ആദിവാസി വിഭാഗത്തിൽപ്പെട്ടവരാണ്.
സുൽത്താൻ ബത്തേരി നൂൽപ്പുഴയിൽ കഴിഞ്ഞ ദിവസം പണിയ വിഭാഗത്തിൽപ്പെട്ട മാനു എന്ന യുവാവിനും കാട്ടാനയുടെ ആക്രമണത്തിൽ ജീവൻ നഷ്ടമായിരുന്നു. സംസ്ഥാനത്ത് കഴിഞ്ഞ ഒരാഴ്ചക്കിടെ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെടുന്ന നാലാമത്തെ ആളാണ് രാമു.
One person was killed in Wayanad attamala due to wild elephant attack.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here