
തിരുവനന്തപുരം കുമാരപുരത്ത് ഡിവൈഎഫ്ഐ നേതാവിനെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. മെഡിക്കൽ കോളേജ് പൊലീസാണ് ഇയാളെ പിടികൂടിയത്. ഡിവൈഎഫ്ഐ കുമാരപുരം യൂണിറ്റിലെ പ്രവീണിനാണ് കഴിഞ്ഞ ദിവസം മദ്യപാനസംഘത്തെ ചോദ്യം ചെയ്തതിനെ തുടർന്ന് കുത്തേറ്റത്. പ്രവീണിന്റെ വീടിന് മുന്നിലെത്തിയ നാലംഗ ലഹരി സംഘം അസഭ്യം പറയുകയും കുട്ടികളെ മർദ്ധിക്കുകയും ചെയ്തത് ചോദ്യം ചെയ്തതിനാണ് കുത്തി പരിക്കേൽപ്പിച്ചത്.
സ്ക്രൂ ഡ്രൈവർ ഉപയോഗിച്ച് കഴുത്തിനും തലയിലും കുത്തി പരിക്കേല്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പ്രവീൺ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. സംഭവത്തിൽ ഡിവൈഎഫ്ഐ കുമാരപുരം മേഖല കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. മറ്റ് മൂന്ന് പേർക്കായുള്ള അന്വേഷണവും പോലീസ് ശക്തമാക്കിയിട്ടുണ്ട്.
News summary: A man has been arrested by the Medical College Police in connection with the stabbing of a DYFI leader in Kumarapuram, Thiruvananthapuram.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

